ഫേസ് ബുക്ക് വഴി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ.കൊല്ലം പുനലൂർ നന്ദിനി ഭവനിൽ 47കാരനായ സുഭാഷാണ് പോലീസ് കസ്റ്റഡിയിലായത് . മലപ്പുറത്തു ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

ഇരയായ 22 വയസ്സുകാരി പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടത് . പരിചയപ്പെട്ട മൂന്നാം ദിവസം തന്നെ പ്രതി പരാതിക്കാരിയെ എറണാകുളം നോർത്ത് ഭാഗത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തിപീഡിപ്പിക്കുകയായിരുന്നു . പീഡനത്തിനുശേഷം പ്രതി ഒളിവിൽ പോയി .

പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി മലപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയും എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം എ സി പി യുടെ അന്വേഷണ സംഘവും സെൻട്രൽ പോലീസ് പാർട്ടിയും മലപ്പുറത്തെത്തി ഇയാളെ അറസ്റ്റ് ചെയ്‌തത്‌ . അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അനൂപ് സി സബ് ഇൻസ്പെക്ടർ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ ഹരീഷ് ബാബു പ്രശാന്ത് ബാബു എന്നിവരും ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.