റൂഫിങ് വർക്കിൽ പിഴവ്: ഉപഭോക്താവിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

റൂഫിംഗ് വർക്ക് ശരിയായ നിലയിൽ ചെയ്യാത്തതിനാൽ ചോർച്ച ഉണ്ടാവുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത എതിർകക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

പെരുമ്പാവൂർ സ്വദേശിനി എറണാകുളത്ത് പ്രവർത്തിക്കുന്ന Prima Everlast Roof Makers എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരി വീട്ടിലെ ട്രസ് റൂഫിങ് ജോലികൾ എതിർ കക്ഷിയെ ഏൽപ്പിച്ചു. ₹7.72 ലക്ഷം രൂപ നൽകി പണി പൂർത്തിയാക്കിയെങ്കിലും, മഴക്കാലത്ത് വെള്ളം ചോർന്ന് വീടിന് വലിയ നാശനഷ്ടം സംഭവിച്ചു. പരാതിക്കാരി പലവട്ടം ആവശ്യപ്പെട്ടിട്ടും, എതിർ കക്ഷിയാതൊരു പരിഹാര നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാ കോടതിയെ സമീപിച്ചത്.

കോടതി നിയമിച്ച വിദഗ്ധ കമ്മീഷണർ നടത്തിയ പരിശോധനയിൽ 64 സ്ഥലങ്ങളിൽ ചോർച്ച കണ്ടെത്തി. ജോലിയിൽ ഉപയോഗിച്ച പൈപ്പുകളും ഷീറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി.റൂഫിങ് പുനർനിർമ്മിക്കാൻ ₹7.11 ലക്ഷം രൂപ ചെലവാകും എന്നും വിദഗ്ധൻ കോടതിക്ക് റിപ്പോർട്ട് നൽകി.

“പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും” എന്ന എതിർകക്ഷിയുടെ വാഗ്ദാനം പൂർണമായും തെറ്റാണെന്ന് തെളിഞ്ഞു.
വാഗ്ദാനം പാലിക്കുന്നതിൽ എതിർകക്ഷിയുടെ അനാസ്ഥയും അശ്രദ്ധയും വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് കണ്ടെത്തി.

റൂഫിങ് ജോലിക്ക്പരാതിക്കാരി നൽകിയ ₹7,72,200/- രൂപ എതിർകക്ഷി തിരികെ നൽകണം. കൂടാതെ
₹30,000/- – മന: ക്ലേശത്തിന് നഷ്ടപരിഹാരംവും
₹10,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

തയ്യാറാക്കിയത്
(Adv. K B MOHANAN
9847445075)

മുന്നറിയിപ്പ് :കവർ ഫോട്ടോയുമായി ഈ വാർത്തയ്ക്ക് ബന്ധമില്ല.