ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിച്ചാൽ എന്ത് ചെയ്യണം? പരിഹാര മാർഗം ഉണ്ട്

കോവിഡിനു ശേഷം ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

ഒരാൾ സർവീസിൽ നിന്നും റിട്ടയർമെന്റ് ആകുന്നതിനു മുൻപ് തന്നെ ഹെൽത്ത്‌ ഇൻഷുറൻസ് ഒരെണ്ണം എടുത്തിരുന്നു. പെൻഷനിൽ നിന്നും ഓരോഹരി മാറ്റിവച്ചു തുടർന്നുള്ള മൂന്ന് വർഷം കൃത്യമായി പോളിസി പുതുക്കുവാനും മറന്നില്ല.

ആരോഗ്യവാനായ അയ്യാൾക്ക് നെഞ്ച് വേദന വന്നത് പെട്ടെന്നായിരുന്നു. സർജറിക്കായി ഓപ്പറേഷൻ തീയ്യറ്ററിലേക്ക് കയറുമ്പോൾ ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയുടെ സഹായം ലഭിക്കുമെന്ന് അയാൾ പ്രത്യാശിച്ചു.

ക്ലെയിം ലഭ്ക്കുന്നതിന് ആവശ്യമായ രേഖകൾ ഇൻഷുറൻസ് കമ്പനിക്ക് ഭാര്യ സമർപ്പിച്ചപ്പോൾ ഹൃദ്രോഗം പെട്ടെന്ന് ഉണ്ടാവുന്നതല്ലായെന്നും, ഹൃദ്രോഗ സംബന്ധമായ അനുബന്ധ അസുഖങ്ങൾ (Pre-existing diseases) മുൻപേ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ടായിരിക്കുമെന്നും, അത് ബോധപൂർവ്വം പോളിസി ഹോൾഡർ മറച്ചുവെന്നും ചൂണ്ടികാട്ടി കമ്പനി ക്ലെയിം നിരസിച്ചു!!

Claim Rejection letter കിട്ടിയപ്പോൾ ഒന്ന് പകച്ചെങ്കിലും ഈ പകൽക്കൊള്ളക്കെതിരെ അദ്ദേഹം പ്രതികരിക്കാൻ തീരുമാനിച്ചു…..

ഒരു ഹെൽത്ത്‌ ഇൻഷുറൻസ് ക്ലെയിം ആദ്യം verify ചെയ്യുന്നത് THIRD PARTY അഡ്മിനിസ്ട്രേറ്റർ എന്നറിയപ്പെടുന്ന TPA ആണ്. മിക്ക TPA കളിലും പേരിന് പോലും അലോപ്പതി ഡോക്ടർ ഉണ്ടാവില്ല. കാരണം നല്ല ശമ്പളം കൊടുക്കണം. മറ്റുള്ള മെഡിക്കൽ ബ്രാഞ്ചുകളിലെ ഡോക്ടർമാരാണ് സൂപ്പർ സ്പെഷ്യലിറ്റി വിദഗ്ധരായ ഡോക്ടർമാർ നിശ്ചയിച്ച ചികിത്സ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്!!!

ഇത്തരം കേസുകളിൽ ഉപഭോക്താവിനെ സഹായിക്കുന്ന ചില points താഴെ കൊടുക്കുന്നു…

  1. നേരത്തെ തന്നെ തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവ് പോളിസി ഹോൾഡ്ർക്ക് ഉണ്ടാവണമെന്നില്ല…അത് മനസ്സിലാക്കിയെടുക്കാനുള്ള മെഡിക്കൽ ജ്ഞാനമൊന്നും സാധാരണക്കാർക്ക് ഉണ്ടാകണമെന്നില്ല.
  2. രോഗം പോളിസി എടുക്കുന്നതിനു മുൻപേ ഉണ്ടായിരുന്നുവെന്ന് അറിയിക്കുകയാണെങ്കിൽ അത് തെളിയിക്കുവാനുള്ള ബാധ്യത കമ്പനിക്കുണ്ട്.
  3. ഡിസ്ചാർജ് സമ്മറിയിൽ മുൻപ് ഇതേ രോഗത്തിന് ചികിൽസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിൽ അതിന്റെ ആധികാരികത ഹോസ്പിറ്റലിൽ നിന്ന് ഉറപ്പുവരുത്തണം.
  4. സാധാരണ കണ്ടുവരുന്ന Hypertension, കൊളെസ്ട്രോൾ, തലവേദന, പനി, ജലദോഷം, ആർത്രൈറ്റിസ് എന്നിവ Pre-existing deseases ആയി പരിഗണിക്കാവുന്നതല്ല. കാരണം അവയൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമാണ്.
  5. പോളിസി എടുക്കുന്നതിനു മുൻപ് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാൾ ആരോഗ്യവാനായ ഒരു വ്യക്തിയായി കണക്കാക്കപ്പെടും.
  6. ഒരു വ്യക്തിയുടെ അനാരോഗ്യവുമായി വിദൂര ബന്ധമില്ലാത്ത രോഗങ്ങളെ pre-existing desease എന്ന ഓമനപ്പേരിട്ട് പോളിസി നിരസിക്കുന്നത് നിയമവിരുദ്ധമാണ്.
  7. പോളിസി എടുക്കുന്നതിനു തൊട്ട് മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റായി ചികിത്സ നേടിയ ആളാണെങ്കിൽ അയാളുടെ ക്ലെയിം നിരസിക്കാവുന്നതാണ്.

പരാതികൾ ജില്ലാ ഉപഭോക്ത കമ്മീഷനിൽ പരാതി സമർപ്പിക്കാവുന്നതാണ്.

തയ്യാറാക്കിയത്
(Adv. K B MOHANAN
9847445075)