വില്ലേജ് ഓഫീസുകളിൽ സർക്കാർ ജീവനക്കാർ അല്ലാത്ത വ്യക്തികളുടെ സേവനം ജീവനക്കാർ ഉപയോഗിക്കുന്നുണ്ടോ ?

ജീവനക്കാർ അല്ലാത്ത ആളുകൾ സഹായികളായി വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുമ്പോൾ ജീവനക്കാർ ആരെന്ന സംശയം ജനങ്ങളിൽ ഉണ്ടാവുക സ്വാഭാവികം. ഇത്തരം സഹായികൾ കൈക്കൂലി പ്രോത്സാഹിപ്പിക്കുകയും, പൊതു ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട സേവനങ്ങൾ വൈകിപ്പിക്കുകയും ചെയ്യും.

പുറത്തുനിന്നുള്ള ആളുകളെ ഉപയോഗിച്ച് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലമള വിനും,വില്ലേജ് ഓഫീസിലെ രേഖകൾ കൈകാര്യം ചെയ്യുന്നതിനും, വില്ലേജ് ഓഫീസറിലെ രജിസ്റ്ററുകൾ എഴുതി സൂക്ഷിക്കുന്നതുമായ ധാരാളം പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുകയുണ്ടായ സാഹചര്യത്തിൽ 2012ൽ സർക്കാർ ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തുകയും പല വില്ലേജ് ഓഫീസുകളിലും ജീവനക്കാരല്ലാത്ത ആളുകളുടെ സേവനം ഓഫീസ് കാര്യങ്ങളിൽ ലഭ്യമാക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

അനധികൃതമായി പുറത്തുള്ള ആളുകളെ വില്ലേജ് ഓഫീസിൽ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് 14395/T2/2009/RD എന്ന നമ്പറിൽ മേൽ 12/4/2012 ൽ ഈ വിഷയത്തിൽ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ നാട്ടിലെ വില്ലേജ് ഓഫീസുകളിൽ മേൽപ്പറഞ്ഞ സർക്കാർ ജീവനക്കാർ അല്ലാത്ത വ്യക്തികളുടെ സേവനം ജീവനക്കാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയത് കളക്ടർ, റവന്യൂ സെക്രട്ടറി മുതലായ മേലധികാരികളെ അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്…..

തയ്യാറാക്കിയത്

(Adv. K. B Mohanan
9847445075)