2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർക്കായിക്ക് നൽകാൻ തീരുമാനിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ഇന്ന് (ഒക്ടോബർ 9, 2025) പ്രഖ്യാപിച്ചു.

“അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദർശനാത്മകവുമായ പ്രവർത്തനത്തിനം എന്നാണ് സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ എഴുത്തുകാരനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷംസാഹിത്യത്തിനുള്ള നോബൽ സമ്മാനം ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാൻ കാങ്ങിനാണ് ലഭിച്ചത്, “ചരിത്രപരമായ ആഘാതങ്ങളെ നേരിടുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന” കൃതിയായിരുന്നു അത്.

2025-ലെ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിലെ നോബൽ സമ്മാന ജേതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വർഷത്തെ സാഹിത്യ സമ്മാനം. സമാധാനത്തിനുള്ള നോബൽ സമ്മാനംപ്രഖ്യാപിച്ചത് .നാളെ (ഒക്ടോബർ 10 2025 ) പ്രഖ്യാപിക്കും – “എല്ലാവരും എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കണമെന്ന് പറയുന്നു” എന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധികളോട് നടത്തിയ സംസാരത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടതായാണ് ഊഹാപോഹം .അതേസമയം ട്രംപിനു നോബൽ സമ്മാനം കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്ന് കണക്കാക്കപ്പെടുന്നു.