കെ പി സി സിയിൽ വീണ്ടും ജംബോ കമ്മിറ്റി.കേരളത്തിലെ ഏറ്റവും ഉയർന്ന ഉന്നത കാര്യാ സമിതിയായ രാഷ്ട്രീയകാര്യ സമിതിയിൽ നിലവിൽ 30 അംഗങ്ങളുണ്ട്.പുനഃസംഘടിപ്പിച്ചതോടെ രാഷ്ട്രീയ കാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം 36 ആയി.പുതിയ ആറു അംഗങ്ങൾ എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ ,ഡീൻ കുര്യാക്കോസ് ,വി കെ ശ്രീകണ്ഠൻ ,മുൻ മന്ത്രി പന്തളം സുധാകരൻ ,മുൻ എംഎൽഎമാരായ എ കെ മണി ,സി പി മുഹമ്മദ് എന്നിവരാണ്.ഇവരിൽ മൂന്നു പേർ നിലവിൽ ലോകസഭ എം പിമാരാണ് .അതായത് ഒരാൾക്ക് രണ്ടു പദവി.ഒരാൾക്ക് രണ്ടു പദവി പാടില്ലെന്ന് പറഞ്ഞിരുന്നവരാണ് ഇപ്പോൾ ഒരാൾക്ക് രണ്ട് പദവി നൽകിയിട്ടുള്ളതെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ രഹസ്യ വിമർശനം .സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പുനഃസംഘടന ലിസ്റ്റ് ഉറത്തിറക്കിയത്.

എ ഐ സി സി അംഗങ്ങളായി 45 പേർ കൂടി വന്നു.നിലവിലുള്ള അംഗങ്ങളെ കൂടാതെയാണോ ഇത്.പുതിയ എ ഐ സി സി അംഗങ്ങൾ ഇവരാണ് .

മണകാട് സുരേഷ് ,പി എൽ പൗലോസ് ,എം എ വാഹിദ് ,രമണി പോയി നായർ ,ഹക്കീം കുന്നിൽ ,ആലിപ്പറ്റ ജമീല,ഫിൽസൺ മാത്യുസ്,ചന്ദ്രൻ തിലങ്കരി കെ നീല കണ്ഠൻ ,,വി ബാബുരാജ് ,ഷാനവാസ് ഖാൻ,പി ജെർമിയാസ് ,അനിൽ അക്കര ,കെ എസ് സുബ്രഹ്മണ്യൻ ,സന്ദീപ് വാര്യർ,കെ ബി ശശികുമാർ ,നൗഷാദ് അലി കെ പി ,ഐ കെ രാജു ,എം ആർ അഭിലാഷ്,കെ എ തുളസി ,കെ എസ് ഗോപകുമാർ ,ഫിലിപ്പ് ജോസഫ് ,കാട്ടണം ഷാജി ,ശരത് ചന്ദ്ര പ്രസാദ് ,ഹൈബി ഈഡൻ,പാലോട് രവി ,വി ടി ബലറാം,വി പി സജീന്ദ്രൻ ,മാത്യു കുഴൽനാടൻ ,ഡി സുഗതൻ, രമ്യ ഹരിദാസ് ,എം ലിജു,എ എ ഷുക്കൂർ,എം വിൻസന്റ് ,റോയ് കെ പൗലോസ് ,ജൈസൺ ജോസഫ് എന്നിവരാണ്.

13 കെപിസി വൈസ് പ്രസിഡന്റുമാർഅവർ താഴെ പറയുന്നവർ .
ശരത്ചന്ദ്ര പ്രസാദ് ,ഹൈബി ഈഡൻ ,പാലോട് രവി ,മാത്യു കുഴൽ നാടൻ ,ഡി സുഗതൻ ,രമ്യ ഹരിദാസ് ,എം ലിജു ,എ എ ഷുക്കൂർ ,എം വിൻസന്റ്,റോയ് കെ പൗലോസ് ,ജൈസൺ ജോസഫ് എന്നിവരാണ്.

ദീപ്തി മേരി വർഗീസ്
കെ പി സി സി ജനറൽ സെക്രട്ടറിമാർ 59 ആണ് .പഴംകുളം മധു ,ടോമി കല്യാനി ,കെ ജയന്ത് ,എം എം നസീർ ,ദീപ്തി മേരി വർഗീസ് ,ബി എ അബ്ദുൾ മുത്തലിബ് ,പി എം നിയാസ് ,ആര്യാടൻ ഷൗക്കത്ത് ,നെയ്യാറ്റിൻകര സനൽ ,പി എ സലിം ,കെ പി ശ്രീകുമാർ,ടി യു രാധാകൃഷ്ണൻ ,ജോസി സെബാസ്റ്റ്യൻ ,സോണി സെബാസ്റ്യൻ ,എം പി വിൻസന്റ് ,ജോസ് വെള്ളൂർ,സി ചന്ദ്രൻ ,ഇബ്രാഹിം കുട്ടി കല്ലാർ,പി മോഹൻരാജ്,ജ്യോതികുമാർ ചാമക്കാല ,എം ജെ ജോബ് ,എസ് അശോകൻ ,എൻ ശൈലജ ,ബി ആർ എം ഷഫീർ ,എബി കുര്യാക്കോസ് ,പി ടി അജയ് മോഹൻ ,കെ വി ദാസൻ ,അൻസജിത റെസ്സൽ ,വിദ്യ ബാലകൃഷ്ണൻ ,നിഷ സോമൻ,ലക്ഷ്മി ആർ ,സോണിയ ഗൗരി,കെ ശശിധരൻ,ഇ സമീർ ,സൈമൺ അലക്സ് എന്നിവരാണ് .
ഇവരെ കൂടാതെ അഞ്ച് വർക്കിം പ്രസിഡന്റുമാർ .കൊടിക്കുന്നേൽ സുരേഷ് ,ടി സിദ്ധിഖ്,ടി എൻ പ്രതാപൻ,ഷാഫി പറമ്പിൽ ,പി സി വിഷ്ണു നാഥ് എന്നിവർ .

ഇനി കെ പി സി സി സെക്രട്ടറിമാരെ കൂടി പ്രഖ്യാപിക്കാനുണ്ട് .59 ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ച് സ്ഥിതിക്ക് എൺപതിപ്പരം സെക്രട്ടറിമാരുണ്ടാവും .കൂടാതെ 281 കെ പി സി സി അംഗങ്ങൾ.കേരളത്തിൽ 281 കെ പി സി സി അംഗങ്ങളിലധികം പാടില്ലെന്ന് എ ഐ സി സിയുടെ കർശനമായ നിർദേശമുള്ളതിനാലാണ് കെ പി സി സി അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാത്തത്.
36 രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ ,45 എ ഐ സി സി അംഗങ്ങൾ ,59 ജനറൽ സെക്രട്ടറിമാർ ,13 വൈസ് പ്രസിഡന്റുമാർ ,പ്രസിഡന്റ് ,ട്രഷർ ,കെപിസിസി സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെ ഏതാണ്ട് ഇരുനൂറോളം അംഗങ്ങൾ കെ പി സി സി യോഗത്തിനു എത്തേണ്ടി വരും. കെ പി സി സി യോഗം ചേരാൻ ഇരുനൂറോളം കസേരകൾ ലഭ്യമായ ഓഡിറ്റോറിയം ബുക്ക് ചെയ്യേണ്ടി വരും .പണ്ട് അതിശയോക്തി കലർത്തി മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ പറഞ്ഞത് കെപിസിസി യോഗം ചേരണമെങ്കിൽ ഓഡിറ്റോറിയം വേണമെന്നായിരുന്നു.ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുകയാണ്.
പുനഃസംഘടന ലിസ്റ്റ് പുറത്ത് വന്നതോടെ കോൺഗ്രസിൽ ചിലർ അതൃപ്തിയുമായി രംഗത്തുണ്ട്.അതിലൊരാൾ ആണ് കണ്ണൂരിൽ നിന്നുള്ള ഷമ മുഹമ്മദ് .അവർക്ക് ക്ഷമ ഇല്ലാത്തതിനാൽ അവർ പരസ്യമായി പ്രതികരിക്കുകയും ചെയ്‌തു .ഷമ മുഹമ്മദിനെ പോലുള്ളവർ നിരവധിയുണ്ട്.\
പുനഃസംഘടന ലിസ്റ്റിൽ ഒന്നിലധികം സ്ഥാനങ്ങൾ വഹിക്കുന്നവർ നിരവധിയാണ്.കൊടിക്കുന്നേൽ സുരേഷ് എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗവും പാർലിമെന്ററി പാർട്ടി നേതാവും ,ലോക സഭ അംഗവും ,കെ പി സി സി വർക്കിംഗ് പ്രസിഡന്റുമാണ്.മറ്റൊരാൾ ഹൈബി ഈഡൻ ആണ് .ലോകസഭ അംഗമാണ് .എ ഐ സി സി അംഗവും കെപിസി വൈസ് പ്രസിഡന്റുമാണ് .എം വിൻസന്റ് എംഎൽഎ യും കെ പി സി സി വൈസ് പ്രസിഡന്റ് .ഇത് പോലെ നിരവധിയാണ്.
രാജ്‌മോഹൻ ഉണ്ണിത്താൻ ,ഡീൻ കുര്യാക്കോസ് ,വി കെ ശ്രീകണ്ഠൻ എന്നിവർ ലോകസഭംഗങ്ങളാണ് .ഒപ്പം രാഷ്ട്രീയകാര്യാ സമിതി അംഗങ്ങളും.