രാമചന്ദ്രന്‍ കടന്നപ്പള്ളി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യംഅനുഭവപ്പെടുകയായിരുന്നു.മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരണമാണ്.

തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍നിന്ന് ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായാണ് മന്ത്രി തൃശൂരെത്തിയത്.ഇന്ന് (11 -10 -2025 ) രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി കെ. രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.