തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ഒക്ടോബർ 13 മുതൽ 16 വരെ ഗ്രാമപഞ്ചായത്ത്, നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും. കാക്കനാട് സിവിൽ സ്റ്റേഷൻ പ്ലാനിങ് ഹാളിൽ രാവിലെ 10 മുതലാണ് നറുക്കെടുപ്പ് .
ഒക്ടോബർ 13ന് -പറവൂർ, ആലങ്ങാട്, വൈപ്പിൻ, അങ്കമാലി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ
ഒൿടോബർ 14ന്- വാഴക്കുളം, കൂവപ്പടി, പാമ്പാക്കുട, പള്ളുരുത്തി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ
ഒക്ടോബർ 15ന്- വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ
ഒക്ടോബർ 16 – മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ
ഒക്ടോബർ 16 – തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര , മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകൾ

ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒൿടോബർ 18 രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് ഒൿടോബർ 21ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ നിശ്ചയിക്കും. മുൻസിപ്പൽ കൗൺസിലുകളുടേത് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറും മുൻസിപ്പൽ കോർപ്പറേഷനുകളിലേത് തദ്ദേശസ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടറും ആയിരിക്കും നിശ്ചയിക്കുക.
