തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശീലനം നാളെ തുടങ്ങും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ഷൻ ക്ലർക്കുകൾ എന്നിവർക്കുള്ള പരിശീലന പരിപാടിതുടങ്ങും .ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് തുടങ്ങുക .

ഒക്ടോബർ ഏഴിന് ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി ,കൂവപ്പടി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി നടക്കും.

എട്ടിന് മൂവാറ്റുപുഴ, മുളന്തുരുത്തി, പള്ളുരുത്തി,പാമ്പാക്കുട, പാറക്കടവ്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകൾക്കും , ഒമ്പതിന് ന ജില്ലാ പഞ്ചായത്ത്, വടവുകോട്, വാഴക്കുളം, വൈപ്പിൻ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ,മുൻസിപ്പാലിറ്റികൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാക്കനാട് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാൾ, ജില്ലാ പ്ലാനിംഗ് ഹാൾ എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ 5 വരെയാണ് പരിശീലനം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം മുതൽ അവസാന ഘട്ടം വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന പരിപാടിയിൽ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.