മഹാരാജാസ് കോളേജിന്റെ സ്റ്റേഡിയത്തിലെ കടമുറി വാടകയിൽ നിന്ന് ലഭിക്കാനുള്ള മൂന്നരക്കോടി രൂപ തിരിച്ചു പിടിക്കുക,വിദ്യാർത്ഥികൾക്ക് വർഷങ്ങളായി കിട്ടിയിട്ടില്ലാത്ത പ്രൈവറ്റ് ബസ് കൺസഷൻ ഉടനടി കാർഡുകൾ നൽകുക,കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വേണ്ട നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിത കാല സമരം നാലാം ദിവസം പിന്നിട്ടു .

നാലാം ദിവസത്തിൽ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ എന്ന ആവശ്യം അധികൃതർ അനുവദിച്ചിട്ടുണ്ട്.അങ്ങനെ ഒരാവശ്യം അംഗീകരിക്കപ്പെട്ടു.
മഹാരാജാസ് കോളേജിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട മൂന്നരക്കോടി രൂപ തിരിച്ചുപിടിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം.എന്തുകൊണ്ട് ആ തുക തിരിച്ചുപിടിക്കാൻ അധികാരികൾ തയ്യാറാവുന്നില്ല.ഒരു പ്രൈവറ്റ് കോളേജ് ആയിരുന്നെങ്കിൽ കട മുറികളുടെ വാടക കുടിശ്ശിക ആരും പറയാതെ തന്നെ തിരിച്ചു പിടിക്കില്ലേ .അപ്പോൾ സർക്കാർ കോളേജ് ആയതുകൊണ്ട് മാത്രമല്ല ഈ തുക തിരിച്ചു പിടിക്കാത്തത്.ആരോ കടകൾ നടത്തുന്നവരിൽ നിന്നും ആചാരം വാങ്ങിയെന്ന് സാരം .സംസ്ഥാന സർക്കാരും മഹാരാജാസ് കോളേജും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കട മുറികളിൽ നിന്നും മൂന്നര കോടി രൂപ കിട്ടാക്കടമായി നിലനിൽക്കുന്നത്.ഈ തുക തിരിച്ചു പിടിക്കുക എന്നതാണ് കെഎസ്‌യു സമരത്തിന്റെ ഒരാവശ്യം.

മൂന്നര കോടി രൂപ കിട്ടാക്കടമായി നിലനിൽക്കുന്ന വിഷയം ആദ്യം ഉന്നയിച്ചത് മഹാരാജാസ് പൂർവ വിദ്യാർത്ഥി സംഘടനയാണ്.അവരെ കോളേജിൽ നിന്നും പുറത്താക്കുകയാണ് കോളേജ് പ്രിൻസിപ്പൽ ചെയ്‌തത് .ചോദ്യം കോടിക്കുന്നവരെ അവർക്ക് മാനേജ്‌മെന്റിനു ഇഷ്ടമല്ല .
എം എൻ വിജയൻ മാഷ് പറഞ്ഞ പോലെ ക്‌ളാസിൽ ഒരു വിദ്യാർത്ഥി ചോദ്യം ചോദിച്ചപ്പോൾ ആ വിദ്യാർത്ഥിയെ ക്‌ളാസിൽ നിന്നും അധ്യാപകൻ പുറത്താക്കിയെങ്കിലും ചോദ്യം നിലനിൽക്കുകയാണ് .പൂർവ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഓഫീസ് മുറിയിൽ നിന്നും അവരെ മഹാരാജാസിലെ കുത്തിത്തിരിപ്പുകാരായ അധ്യാപകരുടെ സമ്മർദ്ദത്തെ തുടർന്ന് പ്രിൻസിപ്പൽ പുറത്താക്കുകയാണുണ്ടായത്.ഇപ്പോൾ പൂർവ വിദ്യാർത്ഥികൾ കമ്മിറ്റി യോഗം ചേരുന്നത് ചവറ കൾച്ചറൽ സെന്ററിലാണ്.

ഇതൊക്കെയാണ് മഹാരാജാസ് എന്ന രാജകീയ പാരമ്പര്യത്തിന്റെ നിഴൽ വീണുറങ്ങുന്ന കലാലയത്തിൽ നടക്കുന്നത്.അനീതികളെ ചോദ്യം ചെയ്യുവാൻ വിദ്യാർഥികൾ ഭയപ്പെടുന്നുന്നു.അതിനു കാരണം മഹാരാജാസ് കോളേജ് സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് .ചോദ്യങ്ങൾ ചോദിക്കുന്നവരെ പല തരത്തിൽ കോളേജ് അധികൃതർ കൈകാര്യം ചെയ്യുമെന്ന ഭയമാണ് ..അതാണ് വിദ്യാർത്ഥികളുടെ ഭയത്തിനു കാരണം.ഇതിനെയൊക്കെ അതിജീവിച്ചാണിപ്പോൾ കെ എസ് യു സമരം ചെയ്യുന്നത് .അധ്യാപകർക്ക് സ്ഥലംമാറ്റ ഭീഷണി വരുമെന്നതിനാൽ പ്രതികരണ ശേഷിയുള്ള ചില അധ്യാപകർ മിണ്ടുന്നില്ല.
മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ പലതരത്തിലുള്ള അസൗകര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

വാട്ടർ കൂളർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വളരെ കുറവാണ്,ബാത്റൂമുകൾ ഉൾപ്പെടെ തകർന്ന നിലയിൽ,പുരാതനമായ ലാബുകൾ വിദ്യാർഥികളെ ലജ്ജിപ്പിക്കുന്നു, ലക്ഷക്കണക്കിന് രൂപ മാസശമ്പളം വാങ്ങുന്ന അധ്യാപക ഉൾപ്പെടെയുള്ള അധികാരികൾ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വവും കാണിക്കുന്നില്ല.തുടങ്ങിയവയാണ് ചൂണ്ടിക്കാണിക്കുന്നത്.ചരിത്രം പേറുന്ന മഹാരാജാസ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കോളേജിന്റെ പ്രതാപത്തിന് മങ്ങൽ ഏൽപ്പിക്കുന്നുവെന്ന് എറണാകുളം മഹാരാജാസ് യൂണിറ്റ് പ്രസിഡൻ്റ് രാജീവ് പാട്രിക് ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.