കേരള തിരുവോണം ബമ്പർ ലോട്ടറി ;25 കോടി ആർക്കാണ് കിട്ടിയത്

സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ TH-577825 നമ്പർ ലോട്ടറി എടുത്ത ഭാഗ്യശാലിക്ക്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കനത്ത മഴയെത്തുടർന്ന് മാറ്റിവച്ചിരുന്ന തിരുവോണം ബമ്പർ 2025 (BR-105) ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 1 മണിക്കാണ് നടന്നത്.

കേരള സംസ്ഥാന ലോട്ടറി വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്.പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.