ടെസ്റ്റിൽ ഒന്നാം ദിവസം ഇന്ത്യ ഭേദപ്പെട്ട നിലയിൽ;യശസ്‌വി ജയ്‌സ്വാൾ ഇരട്ട സെഞ്ച്വറിയിലേക്ക്.318 / 2

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ 9.30 തുടങ്ങി . പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ് ഇപ്പോൾ വിന്‍ഡീസ് ടീം . ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനു പരാജയപ്പെടുത്തി ഇന്ത്യ അനായാസ വിജയം പിടിച്ചിരുന്നു. പരമ്പരയില്‍ 1-0ത്തിനു മുന്നിലുള്ള ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നോട്ടു കയറാനുള്ള ശ്രമത്തിലാണ്.

ഡല്‍ഹി പിച്ചില്‍ ഇന്ത്യ 1987നു ശേഷം ഒരു ടെസ്റ്റും തോറ്റിട്ടില്ല. ഇവിടെ കളിച്ച 24 ടെസ്റ്റുകളില്‍ 12 ജയവും അത്ര തന്നെ സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ആദ്യ മൂന്ന് ദിവസം ബാറ്റര്‍മാരെ കൈയയച്ചു സഹായിക്കുന്ന പിച്ച് അവസാന രണ്ട് ദിനങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കും.

ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഇന്ന് ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റിന് 318 എന്ന നിലയിലാണ് യശസ്‌വി ജയ്‌സ്വാൾ 173 റൺസുമായി ക്രീസിലുണ്ട് .അദ്ദേഹത്തോടൊപ്പം ക്രീസിൽ 20 റൺസുമായി ക്യാപ്റ്റൻ ശുഭമാൻ ഗിലാണ്.ഓപ്പണിംഗ് ബാറ്റസ്മാനായ ആർ എൽ രാഹുൽ 54 പന്തിൽ നിന്നും 38 റൺസുമായും സായ് സുദർശൻ 165 പന്തിൽ നിന്നും 87 റൺസുമായി മടങ്ങി.വെസ്റ്റ് ഇൻഡീസിന്റെ ജോമേൽ വാരിക്കാനാണ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.

രവീന്ദ്ര ജഡേജ ,ധ്രുവ് ജുറെൽ ,നിതീഷ് കുമാർ റെഡ്ഢി,വാഷിംഗ്‌ടൺ സുന്ദർ,കുൽദീപ് യാദവ് ,ജസ്പ്രീത് ബുംറ എന്നിവരാണ് ബാറ്റിംഗ് ചെയ്യുക.ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്.യശസ്‌വി ജയ്‌സ്വാൾ ഇരട്ട സെഞ്ച്വറിയിലേക്കാണ് കുതിക്കുന്നത് .ഇതുവരെ ടെസ്റ്റിൽ മാത്രം ആറു സെഞ്ച്വറികളും 12 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുള്ള ജയ്‌സ്വാൾ 25 ടെസ്റ്റിൽ മൊത്തം 2245 റൺസ് നേടി.ഏറ്റവും ഉയർന്ന സ്‌കോർ 214 ആണ് .വീണ്ടും ഇരട്ട സെഞ്ച്വറി നേടുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.