കൊച്ചി സിറ്റിയിലെ സോഷ്യൽ പോലീസിംഗ് വിംഗിന്റെ കീഴിലുള്ള പ്രോജക്ട് ഹോപ്പ് പദ്ധതിയുടെ പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി.
പ്രതീക്ഷോത്സവം – 2025 17-10-2025 തിയതിയിൽ ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ചു. വിവിധ കാരണങ്ങളാൽ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരേയും, എസ്.എസ്.എൽ സി/ പ്ലസ്-ടു പരീക്ഷകളിൽ പരാജയപ്പെട്ട് പഠനം നിർത്തയവരേയും കണ്ടെത്തി തുടർ പഠനത്തിന് പ്രാപ്തരാക്കുക എന്നതാണ് പ്രോജക്ട് ഹോപ്പിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി അക്കാദമിക്ക് ക്ലാസ്സുകൾ , മോട്ടിവേഷണൽ , ലൈഫ് സ്കിൽ പരിശീലനങ്ങൾ, കൗൺസിലിംഗ് സെഷനുകൽ തുടങ്ങിയവ നൽകിവരുന്നു. കൊച്ചി സിറ്റി പോലീസ്, നന്മ ഫൌണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രോജക്ട് ഹോപ്പിന് മൂന്ന് ലേണിംഗ് സെന്ററുകളാണുള്ളത്. 85 കുട്ടികളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എറണാകുളം അസിസ്റ്റന്റ് കളക്ടർ കുമാരി.പാർവ്വതി ഗോപകുമാർ ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഡ്മിനിസ്ട്രേഷൻ ക്രൈംസ് വിനോദ് പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്‍റ് ജില്ലാ നോഡല്‍ ഓഫീസര്‍ എസ്.ഐ ശ്രീ.സൂരജ് കുമാര്‍ എം.ബി സ്വാഗതം ആശംസിച്ചു.

പ്രോജക്ട് ഹോപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ അഖില്‍ വിഷ്ണു, സ്നേഹഭവന്‍ ഡയറക്ടര്‍ ഫാദര്‍ ബിനോ നടക്കല്‍, നന്മ ഹോപ്പ് കോര്‍ഡിനേറ്റര്‍ .ഷിബി ഹരി തുടങ്ങിയവര്‍ സംസാരിച്ചു. ഉദയം പ്രോജക്ട് കോര്‍ഡിനേറ്റര്‍ എസ്.ഐ .ബാബുജോണ്‍, സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ എ.എസ്.ഐ ഷിഹാബ് വി.എസ്, പുതിയതായി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി മോട്ടിവേഷണല്‍ സെഷന്‍ സാം സണ്ണി നയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയികളേയും, അലൂമിനി ഹോപ്പ് അംഗങ്ങളേയും ചടങ്ങില്‍ ആദരിച്ചു.
