താലിബാന്റെ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് എന്തിന് ?

അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്റെ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിക്കും. ഇത് ഇന്ത്യാ സര്‍ക്കാരും താലിബാനും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ ആദ്യ സന്ദര്‍ശനമായിരിക്കും. ഐക്യരാഷ്ട്രസഭയുടെ അംഗീകരിച്ച മുത്താഖിയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് യുഎന്‍എസ്‌സിയുടെ അനുമതി സെപ്റ്റംബര്‍ 30ന് ലഭിച്ചു.

സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ഇഷ്ടം നേടാന്‍ അമീര്‍ ഖാന്‍ മുത്താഖി ശ്രമിക്കും. എന്നാല്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇതുവരെയും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മുത്താഖി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ കാണും. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണവും ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയുമായിരിക്കും ഇത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മേയ് 15ന് ഇരുവരും ആദ്യമായി സംസാരിച്ചിരുന്നു.പാകിസ്താനുമായി ശത്രുതയിലാണ് താലിബാൻ ഭരണകൂടം .ഇന്ത്യയുമായി സഹകരണം തേടാനാണ് താലിബാന്റെ വിദേശകാര്യമന്ത്രിയുടെ സന്ദർശനം