ശ്വേത മേനോൻ ആദ്യത്തെ വെടി പൊട്ടിച്ചു;ഞെട്ടലോടെ മലയാള സിനിമ മേഖല

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നിശ്ചിതവും ഘടനാപരവുമായ ജോലി സമയം വേണമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും അതിനാൽ സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും ആശയവിനിമയം നടത്തുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം മലയാള സിനിമ മേഖലയിൽ ആവശ്യമാണ് എന്ന് അവർ ഊന്നിപ്പറഞ്ഞു.

അടുത്ത കാലത്താണ് അമ്മ’യുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോനെ മലയാളം തിരഞ്ഞെടുക്കപ്പെട്ടപെട്ടത്.

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നിശ്ചിത ജോലി സമയം വേണമെന്ന് ആദ്യമായാണ് അമ്മയുടെ പ്രസിഡന്റ് ആവശ്യപ്പെടുന്നത്.ഇതിനു മുമ്പ് ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ല.ഇപ്പോഴാണ് ആദ്യമായി ‘അമ്മ എന്ന സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റിനെ കിട്ടിയത് .