കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഗുരുതരമായ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ടുകൾ.

വാർഷിക അറ്റനഷ്ടത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും, 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൂലധന ഇടിവാണ് നഷ്ടത്തിലേക്ക് നയിച്ചത്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, കിയാലിന്റെ (കണ്ണൂർ വിമാനത്താവളം) അറ്റനഷ്ടം 93.9 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ 168.63 കോടി രൂപയിൽ നിന്ന് ഇത് മെച്ചപ്പെട്ട നിലയിലാണെങ്കിലും തുടക്കം മുതലുള്ള കമ്പനിയുടെ സഞ്ചിത നഷ്ടം 838.86 കോടി രൂപയിലെത്തിഎന്നതാണ് വാസ്തവം . തൽഫലമായി, കിയാലിന്റെ അടച്ചുതീർത്ത മൂലധനത്തിന്റെ 63 ശതമാനത്തിലധികം നഷ്ടപ്പെട്ടു, മൊത്തം ഇക്വിറ്റി യഥാർത്ഥ 1,338.38 കോടി രൂപയിൽ നിന്ന് 502.48 കോടി രൂപയായി ചുരുങ്ങി.

മൂലധനത്തിന്റെ തുടർച്ചയായ ഈ ചോർച്ച ഇപ്പോൾ വിമാനത്താവളത്തിന്റെ ദീർഘകാല നിലനിൽപ്പിനെയാണ് ചോദ്യം ചെയ്യുക. പുറമെ നിന്നുള്ള സാമ്പത്തിക സഹായമോ കേരള സർക്കാരിന്റെ കാരുണ്യമോ കിട്ടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം ഗുരുതര പ്രതിസന്ധിയെ നേരിട്ടും.

2018 ലാണ് കിയാലിലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധനവ് കാരണം, 2025 സാമ്പത്തിക വർഷത്തിൽ വരുമാനം ഏകദേശം ഇരട്ടിയായി 190.93 കോടി രൂപയായി ഉയർന്നെങ്കിലും, ഉയർന്ന സാമ്പത്തിക ചെലവുകൾ നികത്താൻ ഈ വളർച്ച പര്യാപ്തമായിരുന്നില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. അതിനു പ്രധാന കാരണങ്ങളിലൊന്ന് പലിശ ഇനത്തിലെ ചെലവുകൾ 125.42 കോടി രൂപയായി കുത്തനെ ഉയർന്നതാണ്.കൂടാതെ കിയാൽ കമ്പനിക്ക് പ്രതി വർഷം 301.89 കോടി രൂപയുടെ നഷ്ടംഉണ്ടായി. ഇതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയത് .

റിപ്പോർട്ട് കടപ്പാട് :(businessbenchmark.news,english online )