പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ, ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്ന പരാമർശം വിവാദമാവുന്നു . എം ഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ആണ് ഇത്തരമൊരു പരാമർശ നടത്തിയത് . മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ടഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

നമുക്ക് അറേബ്യൻ സംസ്കാരവും ആര്യസംസ്കാരവും പാശ്ചാത്യ സംസ്കാരവും വേണ്ട. പൂർവീകർ നടന്നതുപോലെ നടന്നാൽ മതി.

ഒരുകൂട്ടർ മുഖം മറക്കുന്നു മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നുവെന്നും അതൊന്നും വേണ്ടെന്നും ഫസൽ ഗഫൂർ പറഞ്ഞു . അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു അതിൽ വിരോധമില്ല. കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ലെന്നും ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്നും ഫസൽ ഗഫൂർ പരിഹാസത്തോടെ പറഞ്ഞു കെ എഫ് സിയിലോ ചിക്കിങ്ങിലോ കൊണ്ടുപോയി കാണിച്ചാലും കുഴപ്പമില്ലെന്ന് അദേഹം പറഞ്ഞു.
