അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി നടത്തുന്ന അറ്റകുറ്റ പണികളുടെ പുരോഗതി യോഗം വിലയിരുത്തി.

അർജന്റീന ഫുട്ബോൾ ടീം കൊച്ചിയിൽ വരുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
പരിപാടിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങൾ, പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണങ്ങളെ പറ്റിയും യോഗം വിശദമായി ചർച്ച ചെയ്തു.

എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും പരമാവധി വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത, ഡി.സി.പി അശ്വതി ജിജി, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അർജന്റീന ഫുട്ബോൾ ടീം കൊച്ചിയിൽ വരുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.
