ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് പിടികൂടി

രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു.ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് .

www.capitalix.com എന്ന വെബ് സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് മാർച്ച് 15 തീയതി മുതൽ .2025 ആഗസ്റ്റ് 29 വരെയുള്ള കാലയളവിൽ 25 ബാങ്ക് അക്കൌണ്ടുകളിലേക്കായി പ്രതികൾ പരാതിക്കാരനിൽ നിന്നും പണം തട്ടിയെടുത്തത്.

ഫോൺ കോളുകളും, ടെലഗ്രാം ചാറ്റിംഗുകളും വെബ്സൈറ്റ് ആപ്ലിക്കേഷനുകളും വഴിയാണ് തട്ടിപ്പ് നടത്തിയത് . ഫേസ്ബുക്ക് പരസ്യം വഴിയാണ് പ്രതികൾ പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. ക്യാപ്പിറ്റലക്സ് എന്ന കമ്പനിയുടെ പേരിൽ വ്യാജഷെയർ ട്രേഡിംഗിലുടെ പെട്ടെന്ന് ലഭിക്കുന്ന ഉയർന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.


ബാങ്ക് അക്കൌണ്ടുകൾ വഴി കമ്മീഷൻ വ്യവസ്ഥയിൽ നിരവധി പേരിൽ നിന്നും വൻ തുക കൈവശപ്പെടുത്തി അതേ അക്കൗണ്ടുകാലിലൂടെ തട്ടിപ്പ് നടത്തി വന്നിരുന്നത്. 40 ബാങ്ക് അക്കൌണ്ടുകൾ , 250 സിം കാര്ഴഡുകൾ , 40 മൊബൈൽ ഫോണുകൾ , നിരവധി ലാപ്ടോപ്പുകൾ കമ്പ്യൂട്ടറുകൾ നിരവധി ഡെബിറ്റ് കാര്ഴഡുകൾ , തുടങ്ങിയവ പ്രതികൽ കുറ്റകൃത്യത്തിനായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി..ഇവ കോഴിക്കോടുള്ള ഫ്ലാറ്റിൽ നിന്നാണ് പിടിച്ചെടുത്തത് .

താഴെപ്പറയുന്നവരാണ് പ്രതികൾ

  1. Rahees P.K., Age39/25, S/o Ali, Parambathaikulangara House, Koduvalli PO, Kozhikode, Pin-673572.
  2. Ansar V, Age:39/25, Sainudheen V, Valappil House, TholamuthamParambu, Arakkoor PO, Kozhikode-673028.
  3. Anees Rahman C K, Age:25/25, S/o Faisal C K, Narikunnimethel House, Pantheerankavu PO, Kozhikode – 673019.

പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്‌തു .2025 സെപ്തംബർ 16 നു ഇതേ കേസ്സിൽ പ്രതിയായ സുജിതയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരവെ സുജിതയുടെ ബാങ്ക് അക്കൗണ്ട് ഇന്റർനെറ്റ് ബാങ്കിംഗിന് ഉപയോഗിച്ചിരുന്ന സിം കാർഡ് ഇട്ടിരുന്ന മൊട്ടറോള കമ്പനിയുടെഫോൺ പ്രതികളിൽ നിന്നും കണ്ടെത്തിയിരുന്നു.. ഈ കേസ്സുമായി ബന്ധപ്പെട്ട് വിദേശികളും സ്വദേശികളുമായ നിരവധി പേർ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.