മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന (23) ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെത്തുടർന്നല്ല പെൺകുട്ടി ജീവനൊടുക്കിയത്. സുഹൃത്ത് റമീസ് ബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള കടുത്ത നിരാശയാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്ട്.
കേസിൽ റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. സംഭവത്തിൽ റമീസിനെ കൂടാതെ, ഇയാളുടെ പിതാവും മാതാവും സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.