രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും കഴിച്ചിട്ടുതന്നെയാണെന്ന എൻ കെ പ്രേമചന്ദ്രന്റെ കമന്റ് വൈറലാവുന്നു .ഇക്കാര്യത്തിൽ താൻ പിന്നോട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഈ പരാമർശം അദ്ദേഹം നടത്തിയത്.താന്‍ നടത്തിയ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും കഴിച്ചിട്ടുതന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെർത്തു . ഈ പ്രസ്താവന നേരത്തെ തന്നെ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു.
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിന് ശേഷം പൊലീസ് വാനില്‍ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ഗവണ്‍മെന്റുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ മറ്റൊരു പരാമര്‍ശം

ഇക്കാര്യം താൻ പന്തളത്ത് പ്രസംഗിച്ചപ്പോൾ എന്തുകൊണ്ട് വർഗീയമായി. സിപിഎമ്മിനെ ഈ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഎം സൈബർ ഹാൻഡിലുകൾ വേട്ടയാടാൻ ശ്രമിച്ചാൽ ഒന്നും പ്രസ്താവനയിൽ നിന്ന് പിന്മാറില്ല.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണ്. വീണ്ടും തന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകൾ ഉദാഹരണമാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താൻ പിണറായി വിജയൻ വഴിയൊരുക്കുന്നുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നായിരുന്നു ഫേസ് ബുക്കിൽ ബിന്ദു അമ്മിണിയുടെ കുറിപ്പ്.