കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം

കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു.2025 ഒക്ടോബർ 10-ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത് .

കൊച്ചി സിറ്റി പോലീസ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഉദയം പ്രാജക്ടിന്റെ കീഴിൽ 2025 ഒക്ടോബർ ആറു മുതൽഒക്ടോബർ 11 വരെ Mind Fullness week ആയി ആചരിക്കുകയാണ്. സമൂഹത്തിൽ കുട്ടികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുകയാൻ ഇത് വഴി ലക്ഷ്യമിടുന്നത്. വിവിധ തരത്തിലുളള പരിപാടികൾ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്. വിവിധ സാമൂഹ്യ സേവന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടക്കും .

2025ഒക്ടോബർ ആറിനു എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മരട് ഫോറം മാളിൽ വെച്ച് ഇൻറർ കോളേജ് ഏഷ് മോബ് മൽസരം നടത്തും;അതേ ദിവസം രാവിലെ 09.30 മണിയോടെ എറണാകുളം രാജേന്ദ്രമൈതാനത്തു നിന്നും ചിൽഡ്രിൻസ് പാർക്കിലേക്ക് Mind Fullness week ആചരണത്തോടനുബന്ധിച്ച് വാക്കത്തോൻ ഉദ്ഘാടനവും നടക്കും.

2025 ഒക്ടോബർ ആറു മുതൽ .2025 ഒക്ടോബർ പത്ത് വരെ രാവിലെ 10.00 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം സോണൽ ഓഫീസ് തീയ്യേറ്ററിൽ കുട്ടികൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ പരിപാടികൾ നടക്കും.അതെ ദിവസങ്ങളിൽ രാത്രി 07.30 മുതൽ 09.00 വരെ ഓൺലൈൻ സെമിനാറുകൾ ജെയിൻ യൂണിവേഴ്സിറ്റി, രാജഗിരി കോളേജ്, സെൻറ് തേരേസാസ് കോളേജ്, പൊന്നുരുന്നി സൗഹൃദയ വെൽഫെയർ സർവ്വീസ്, KAPS, മൈത്രി കളമശ്ശേരി, സൈക്യാട്രീ അസോസിയേഷൻ, DMHP എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

2025 ഒക്ടോബർ ഏഴിനു എറണാകുളം നഗരത്തിലെ വിവിധ കോളേജുകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി തെരുവ് നാടകം സംഘടിപ്പിക്കും.

2025 ഒക്ടോബർ എട്ടിനു തൃപുണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മെഗ ക്വീസ് കോമ്പറ്റീഷൻ സംഘടിപ്പിക്കും.അതേദിവസം സ്കൂൾ തലത്തിൽ മെൻഡൽ ഹെൽത്ത് പോസ്റ്റർ കോമ്പറ്റിഷൻ നടത്തും.

2025 ഒക്ടോബർ പത്തിനു രാത്രി 08.00 മുതൽ 09.00 വരെ എല്ലാവിധ ഇലക്ട്രണിക് മാധ്യമങ്ങൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ഇരിക്കാൻ ഫ്രീ Family Hour നടത്തുന്നതിനുള്ള പ്രചരണ പരിപാടികളും Our Family time എന്ന Reel മൽസരങ്ങളും വിവിധ മാധ്യമ ഫിലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്നതാണ്.അതെ ദിവസം തന്നെ രാവിലെ 09.00 മണി മുതൽ 02.00 മണി വരെ എറണാകുളം ജില്ല ഗവൺമെൻറ് ഹോസ്പിറ്റൽ കോൺഫെറൻസ് ഹാളിൽ വെച്ച് ജില്ലാതല മാനസികാരോഗ്യ ദിനാഘോഷവും സെമിനാറും നടത്തും

2025 ഒക്ടോബർ പതിനൊന്നിനു സ്കൂൾ പ്രോട്ടേക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ Mind Fullness week ലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഇൻറർ സ്കൂൾ പിടിഎ കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നതാണ് .അതെ ദിവസം രാവിലെ 09.30 ന് മൈൻഡ് ഫുൾനെസ് വാരാചരണത്തിൻറ സമാപന ചടങ്ങിൽ ജില്ലയിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കുള്ള സെമിനാറും ആദരവും CBSE സ്കൂൾ അസോസിയേഷന്റെ സഹകരണത്തോടെ ഗിരിനഗർ ഭവൻസ് സ്കൂളിൽ വെച്ച് സംഘടിപ്പിക്കും.