റാവഡ എ.ചന്ദ്രശേഖർ പൊലീസ് മേധാവിയായി നിയമിതനായ ശേഷം ആദ്യമായാണ് 58 പോലീസ് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി പോലീസ് സേനയിൽ അഴിച്ചു പണി നടത്തിയത്. .ഉത്തരവ് നമ്പർ (dgo no .2398 / 2025 Phq ).താഴെപ്പറയുന്നവരെയാണ് രൂപേഷിന് പുറമെ സ്ഥലം മാറ്റിയത്.(dgo no .2398 / 2025 Phq )

കണ്ണൂർ സിറ്റിയിലെ കതിരൂർ പി എസ് അരുൺദാസ് പിയെ കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റൽ പി എസ് ആയാണ് സ്ഥലം മാറ്റിയത് .കോഴിക്കോട് സിറ്റി പന്തിരങ്കാവില നിന്നും ഷൈജു കെ യെ കണ്ണൂർ സിറ്റിയിലെ കതിരൂരിലേക്കും ,കാസർഗോഡ് തൃക്കരിപ്പൂർ കോസ്റ്റളിൽ നിന്നും വിശ്വംഭരൻ എം നെ ഇടുക്കി ജില്ലയിലെ മുല്ലപെരിയാറിലേക്കും,spsts ൽ നിന്നും സൈജുനാഥ് വിയെ തിരുവനന്തപുരം ബാലരാമപുരത്തേക്കും ,തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും ധർമ്മാജിത്തിനെ spsts ലും കോഴിക്കോട് സിറ്റി മാവൂരിൽ നിന്നും ശിവകുമാർ ആർ നെ ഇടുക്കി ആൻഡ് കോട്ടയം EOW ലേക്കും,ഇടുക്കി ആൻഡ് കോട്ടയം EOWനിന്നും ഫൈസൽ എ യെ ഇടുക്കി ഉപ്പുതറയിലേക്കും ,കൊല്ലം കണ്ണനല്ലൂരിൽ നിന്നും ആൻഡ്രിക് ഗ്രോമികിനെ കൊല്ലം ആൻഡ് പത്തനം തിട്ട EOW ലേക്കും,എറണാകുളം റെയിൽവേയിൽ നിന്നും ബാലൻ കെ യെ കൊല്ലം കണ്ണനല്ലൂരിലേക്കും കൊല്ലം റൂറൽ എഴുകോണിൽ നിന്നും സുധീഷ് കുമാർ എസിനെ എറണാകുളം റൂറൽ വാരാപ്പുഴയിലേക്കും കൊല്ലം ആൻഡ് പത്തനം തിട്ട EOW യിൽ നിന്നും വിജയശങ്കർ എസിനെ കൊല്ലം റൂറൽ എഴുകോണിലേക്കും ,കൊല്ലം സിറ്റി ചവറയിൽ നിന്നും ഷാജഹാൻ എം നെ ഇടുക്കി മറയൂരിലേക്കും പത്തനം തിട്ട കോയിപ്പുറത്ത് നിന്നും ലിബി പി എമ്മിനെ എറണാകുളം CB ലേക്കും പത്തനം തിട്ട തിരുവല്ലയിൽ നിന്നും സന്തോഷ് എസിനെ പത്തനം തിട്ടയിലെ ചിറ്റാറിലേക്കും ,പത്തനം തിട്ടയിലെ ചിറ്റാറിൽ നിന്നും സുജിത്ത് കെ എസിനെ പത്തനം തിട്ട തിരുവല്ലയിലേക്കും ,ആലപ്പുഴ ചേർത്തലയിൽ നിന്നും അരുൺ ജി യെ പത്തനം തിട്ടയിലേക്കും പത്തനം തിട്ടയിൽ നിന്നും സുനിമോൻ കെ യെ പത്തനം തിട്ട കോയിപ്പുറത്തേക്കും ആലപ്പുഴ മുഹമ്മയിൽ നിന്നും ലൈസ്‌ഡ് മുഹമ്മദ് എം നെ ആലപ്പുഴ ചേർത്തലയിലേക്കും ,ഇടുക്കി കരിമണ്ണൂരിൽ നിന്നും വിഷ്ണുകുമാർ വി സിയെ ആലപ്പുഴ മുഹമ്മയിലേക്കും കോട്ടയം വെസ്റ്റിൽ നിന്നും പ്രശാന്ത് കുമാർ കെ ആർ നെ കോട്ടയം തൃക്കൊടിജ്ഞാനത്തേക്കും ,കോട്ടയം തൃക്കൊടിജ്ഞാനത്ത് നിന്നും അർജുൻ എം ജെ യെ കോട്ടയം വെസ്റ്റിലേക്കും എറണാകുളം റൂറൽ നെടുമ്പശ്ശേരിയിൽ നിന്നും അനുരാജ് എം എച്ചിനെ കോട്ടയം ചങ്ങനാശ്ശേരിയിലേക്കും കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നും വിനോദ് കുമാർ ബി യെ എറണാകുളം മരടിലേക്കും ,കോട്ടയം ചിങ്ങവനത്ത് നിന്നും അനിൽകുമാർ വി എസിനെ ഇടുക്കി കരിമണ്ണൂരിലേക്കും കിരൺ സി നായരെ എറണാകുളം തൃക്കാക്കരയിൽ നിന്നും പാലാരിവട്ടത്തേക്കും പള്ളുരുത്തിയിൽ നിന്നും സുധീർ എ കെ യെ എറണാകുളം തൃക്കാക്കരയിലേക്കും കൊച്ചി സിറ്റി മരടിൽ നിന്നും രാജേഷ് ആർ നെ എറണാകുളം റൂറൽ നെടുമ്പശ്ശേരിയിലേക്കും ഇടുക്കി തങ്കമണിയിൽ നിന്നും എബി എം പി യെ എറണാകുളം റൂറൽ വഴക്കുളത്തേക്കും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിൽ നിന്നും ജയേഷ് ബാലനെ തൃശൂർ സിറ്റി വടക്കാഞ്ചേരിലേക്കും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിൽ നിന്നും അബ്ദുൽ ജലീലിനെ മലപ്പുറം തിരൂരിലേക്കും ,മലപ്പുറം തിരൂരിൽ നിന്നും മുഹമ്മദ് റഫീഖ് എൻ നെ മലപ്പുറം എടവണ്ണ യിലേക്കും,മലപ്പുറം കൊളത്തൂരിൽ നിന്നും സജിത്ത് എ യെ CB മലപ്പുറത്തേക്കും ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സിൽ നിന്നും അരുൺ ദാസ് കെ യെ മലപ്പുറം കാളികാവിലേക്കും മലപ്പുറം നിലമ്പൂരിൽ നിന്നും സുനിൽ പുളിക്കലിനെ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സിലേക്കും മലപ്പുറം എടവണ്ണ യിൽ നിന്നും ബിനു ബി എസിനെ മലപ്പുറം നിലമ്പൂരിലേക്കും ,തിരുവനന്തപുരം സൈബർ ക്രൈമിൽ നിന്നും നിയാസ് എസിനെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കും, തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ശശികുമാർ വി കെ യെ തിരുവനന്തപുരം റൂറൽ വട്ടപ്പാറയിലേക്കും,തിരുവനന്തപുരം റൂറൽ വട്ടപ്പാറയിൽ നിന്നും ശ്രീജിത്ത് എസിനെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിലേക്കും,എറണാകുളം റൂറൽ പുത്തന്കുരിശിൽ നിന്നും ഗിരീഷ് എൻ നെ കൊല്ലം ചവറയിലേക്കും .പത്തനംതിട്ട മൂഴിയാരിൽ നിന്നും ഉദയകുമാർ എസിനെ എറണാകുളം റെയിൽവേയിലേക്കും ,എസ് .എസ് ,ബി പാലക്കാട് നിന്നും മഹേഷ് കുമാർ കെ എമ്മിനെ കൊച്ചി സിറ്റി കടവന്ത്രയിലേക്കും,പത്തനം തിട്ട കൊടുംമണിൽ നിന്നും വിനോദ് പി യെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിലേക്കും,എറണാകുളം CB യിൽ നിന്നും ബിജുകുമാർ ജി യെ CB കൊല്ലത്തേക്കും ,കോഴിക്കോട് ട്രാഫിക്കിൽ നിന്നും സജുകുമാർ എസിനെ വയനാട് CB ലേക്കും, വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിൽ നിന്നും ഫിലിപ്പ് സാമിനെ എസ് .എസ് .ബി ഇടുക്കിയിലേക്കും വയനാട് അമ്പലവയലിൽ നിന്നും ജയശങ്കർ ജെ കെയെ തിരുവനന്തപുരം റൂറൽ പാറശാലയിലേക്കും ,കോഴിക്കോട് സിറ്റി മാറാട് നിന്നും ബെന്നി ലാലു എം എൽ നെ തൃശൂർ നെടുംപുഴയിലേക്കും ,കോഴിക്കോട് റൂറൽ അത്തോളിയിൽ നിന്നും പ്രേംകുമാർ കെ യെ കോഴിക്കോട് CBCIU 111 ലേക്കും ,കോഴിക്കോട് CBCIU 111 ൽ നിന്നും സി വിജയകുമാരൻ നെ SSB പാലക്കാട്ടേക്കും ,മലപ്പുറം അരീക്കോട് നിന്നും സജിത്ത് വി യെ കോഴിക്കോട് സിറ്റി മാറാട് ലേക്കും ,SOG യിൽ നിന്നും ഹരീഷ് പി എസിനെ മലപ്പുറം അരീക്കോടിലേക്കും കോഴിക്കോട് സിറ്റി ചെമ്മങ്ങാട് നിന്നും അജേഷ് കെ എസിനെ SOG യിലേക്കും മലപ്പുറം കരുവാരക്കുണ്ടിൽ നിന്നും ജയൻ വി എം നെ കോഴിക്കോട് സിറ്റി ചെമ്മങ്ങാടിലെക്കും ,മലപ്പുറം കാളികാവ് വിൽ നിന്നും അനീഷ് വി യെ മലപ്പുറം കരുവാരക്കുണ്ടിലേക്കും സ്ഥലം മാറ്റി .പാലാരിവട്ടം എസ് എച്ച് ഒ രൂപേഷ് കെ ആറിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്നും പള്ളുരുത്തി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

പോലീസ് ക്വാർട്ടേഴ്സുകളിൽ നിയമനം കാത്തിരിക്കുന്ന പോലീസ് ഇൻസ്പെക്ടർമാരെ താഴെ പറയുന്ന യൂണിറ്റുകളിലേക്ക് നിയമിച്ചിരിക്കുന്നു.അഗളിയിൽ നിന്നും അബ്ദുൽ ഹക്കിം കെ യെ കോഴിക്കോട് സിറ്റി ട്രാഫിക്കിലേക്കും തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്നും ഷാജഹാൻ യു കെ യെ മലപ്പുറം ജില്ലയിലെ താനൂർ കൺട്രോൾ റൂമിലേക്കും വിജിലൻസ് ആൻഡ് കറപ്‌ഷൻ ബ്യുറോയിൽ നിന്നും തിരുവനന്തപുരം സിറ്റി സൈബർ ക്രൈമിലേക്കുമാണ് സ്ഥലം മാറ്റിയത്.
സ്ഥലം മാറ്റിയവരിൽ ചിലർക്ക് ഒഴിവുള്ള പോസ്റ്റുകളിലേക്കാണ് സ്ഥലം മാറ്റപ്പെട്ടത്.മറ്റുള്ളവരുടെ സ്ഥലം മാറ്റം പൊതു താൽപ്പര്യ പ്രകാരമാണ്.
