ടിവി കാണുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് റീൽസ് കാണുന്നവരുടെ സംഖ്യ എന്ന് പഠനം

സോഷ്യൽ മീഡിയ മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റി മറിക്കുകയാണ് .അതിനാലാണ് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും വാട്ട്‌സാപ്പുമെല്ലം ഇന്ന് ഇന്ത്യക്കാർക്ക് ഒഴിവാക്കാനാകാത്തവയയായി മാറിയിട്ടുള്ളത് . ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും പ്രിയപ്പെട്ടവ റീൽസാണ് .ടിവിയേയും യൂട്യൂബിനെയുമെല്ലാം റീൽസ് മറികടന്നിരിക്കുന്നു എന്നാണ് മെറ്റയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

രാജ്യത്തെ 33-ലധികം കേന്ദ്രങ്ങളിൽ നിന്നുള്ള 3,500-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, റീലുകളുടെ ജനപ്രിയതയ്ക്ക് പിന്നിലെ പ്രധാന കാരണം, ശക്തമായ ഉപയോക്തൃ മുൻഗണനയും കണ്ടന്റ് ക്രിയേറ്റേഴ്സുമായുള്ള ഇടപെടലും സംസ്കാരപരമായ പ്രസക്തിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 92 ശതമാനം ആളുകളും മറ്റു പ്ലാറ്റ്ഫോമുകളേക്കാൾ മെറ്റ പ്ലാറ്റ്ഫോമിലെ റീലുകളാണ് കൂടുതലായി ഇഷ്ടപ്പെടുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.

പുറത്തിറങ്ങി അഞ്ചു വർഷം പിന്നിടുമ്പോഴേക്കും, റീൽസ് ഇന്ത്യയിലെ മുൻനിര ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോമായി മാറി കഴിഞ്ഞിരിക്കുകയാണ്.വൻ ഇടപെടലുകളിലൂടെ സംസ്കാരത്തെ സ്വാധീനിക്കാനും ബിസിനസ് നേട്ടങ്ങൾ ഉണ്ടാക്കാനും റീലുകൾക്കായി. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം ആളുകളും ദിവസവും കുറഞ്ഞത് ഒരു തവണയെങ്കിലും മെറ്റയുടെ ഏതെങ്കിലും പ്ലാറ്റ്ഫോമിൽ ഷോർട്ട്-വീഡിയോ കാണുന്നവരാണെന്നാണ് പഠനം വ്യക്തമാക്കുന്നു.

ദിവസവും ടിവി കാണുന്നവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് റീൽസ് കാണുന്നവരുടെ സംഖ്യ .ഇന്ത്യയിൽ ഇന്റർനെറ്റിന്റെ സാംസ്കാരിക എഞ്ചിനായി റീലുകൾ മാറിയെന്നും, റീലുകളിലൂടെ ജനിക്കുന്ന സംസ്കാരം വലിയ ഓൺലൈൻ ബ്രാൻഡുകൾക്കും, ഡാൻസ് ചലഞ്ചുകൾക്കും, മീമുകൾക്കും, ബ്യൂട്ടി ട്രാൻസിഷനുകൾക്കും, മറ്റു നിരവധി പ്രവണതകൾക്കും ഊർജ്ജമാകുന്നുവെന്നും പഠനം പറയുന്നു.