ഖത്തറിലും ഇനി യുപിഐ സൗകര്യം. ഖത്തർ നാഷണൽ ബാങ്കുമായി (QNB) സഹകരിച്ച് NPCI ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL), ഖത്തറിൽ QR കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI) വഴിയുള്ള പേയ്മെന്റുകൾ ആരംഭിച്ചു. QNB ഏറ്റെടുത്ത POS ടെർമിനലുകളും NETSTARS-ൽ നിന്നുള്ള പേയ്മെന്റ് സൊല്യൂഷനുമുള്ള കച്ചവടക്കാരാണ് ഈ സൗകര്യം നൽകുന്നത്.

ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഖത്തർ ഡ്യൂട്ടി ഫ്രീ പോലുള്ള ഔട്ട്ലെറ്റുകളിലും ഇന്ത്യൻ യാത്രക്കാർക്ക് എളുപ്പത്തിൽ യുപിഐ പേയ്മെന്റുകൾ നടത്താൻ ഈ സംരംഭം സഹായിക്കും. ഇതോടെ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബിസിനസായി ഖത്തർ ഡ്യൂട്ടി ഫ്രീ മാറും