ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ; ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി കുര്യന്‍ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തില്‍ നൃത്തശില്പശാല നടത്തും.

ശില്പശാലയുടെ ഭാഗമായി സോദാഹരണപ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. ഇന്ന് (സെപ്തംബര്‍ 20 ) രാവിലെ 9.30 മുതല്‍ ഉച്ചവരെ കലാമണ്ഡലം സംഗീത, ബി.ആര്‍ വിക്രം കുമാര്‍, കലാമണ്ഡലം ശ്രീരംഗ്, മൈഥിലി, സായ് വെങ്കടേഷ് എന്നിവര്‍ സോദാഹരണപ്രഭാഷണങ്ങള്‍ നടത്തും.

നാളെ (സെപ്തംബര്‍ 21 | രാവിലെ 9.45 മുതല്‍ ഡോ.ശാലിനി ഹരികുമാര്‍,അനുപമ മോഹന്‍ ,തൃപ്പുണ്ണിത്തുറ കൃഷ്ണദാസ് എന്നിവര്‍ സോദാഹരണപ്രഭാഷണങ്ങള്‍ നടത്തും.തുടര്‍ന്ന് ശില്പശാലയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി നൃത്തശില്പം അരങ്ങേറും.

കേരള സംഗീത നാടക അക്കാദമി ത്രിഭംഗി മധ്യമേഖല നൃത്തോത്സവം മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി അങ്കമാലിയിൽ സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്തവം കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ കലാമേഖലകളിലുള്ള കലാകാരന്മാരുടെ ക്ഷേമത്തിന് അസംഖ്യം പദ്ധതികളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അക്കാദമി നടപ്പിലാക്കിയിട്ടുള്ള തെന്ന് ചെയർപേഴ്സൺ പറഞ്ഞു.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി.

സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ഫെസ്റ്റിവൽ ഡയരക്ടർ ചിത്ര സുകുമാരൻ, മുന്‍മന്ത്രി അഡ്വ.ജോസ് തെറ്റയില്‍, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്, ബി.ആർ വിക്രം കുമാർ, ജോർജ്ജ് എസ്. പോൾ എന്നിവർ സംസാരിച്ചു.

അക്കാദമി നിര്‍വ്വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടോണി പറമ്പി നന്ദിയും പറഞ്ഞു.കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലിയുടെയും എറണാകുളം ജില്ല കേന്ദ്രകലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ വെച്ച് അക്കാദമി ചെയർപേഴ്സണെയും സെക്രട്ടറിയും സി എസ് എ ഭാരവാഹികൾ മൊമോൻ്റോ നല്കി ആദരിച്ചു.