നിരവധി സ്ഥലങ്ങളിൽ വാഹന മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. മുഹമ്മദ് ഹരിദ് P M. S/O: മുഹമ്മദ് ഖൈസ്, 610, പുളിമൂട്ടിൽ, സാക്കാരിയ വാർഡ്, ആലപ്പുഴ, എന്നയാളാണ് പിടിയിലായത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുംനാലു വാഹനങ്ങളും സൗത്ത് പോലീസ് സ്റ്റേഷൻ ലിമിറ്റിൽ നിന്ന് ഒരു വാഹനവും പ്രതി മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. കേരളത്തിലെ മറ്റ് പല സ്ഥലങ്ങളിലും പ്രതി മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നു താക്കോലുള്ള വാഹനങ്ങൾ നോക്കി വെച്ച് തക്കം നോക്കി എടുക്കുന്നതാണ് പ്രതിയുടെ രീതി.
ഞായറാഴ്ച്ച തിരക്കുള്ള സമയങ്ങളിലാണ് കൃത്യം നടത്താൻ തിരഞ്ഞെടുക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ വാഹനങ്ങൾ ഉള്ള സ്ഥലങ്ങളിൽ ആഴ്ചകളോളം മറൈൻ ഡ്രൈവ്, മേനക ഭാഗങ്ങളിൽ വേഷം മാറി പോലീസ് നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബിടോമിന്ഴെറ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പാർട്ടിയും സെൻട്രൽ എ സി പി ഇൻവെസ്റ്റിഗഷൻ ടീമും ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അന്വേഷണ സംഘത്തിൽ. സബ്ബ് ഇൻസ്‌പെക്ടർ മാരായ അനൂപ് സി ചാക്കോ, ഇ. എം. ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, പ്രശാന്ത് ബാബു, ഹരീഷ് ബാബു, രാജീവ് എന്നിവരാണ് ഉണ്ടായിരുന്നത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി