ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്‌നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം. 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം ലഭിച്ചു. നടൻ വിക്രം പ്രഭു, ഗാനരചയിതാവ് വിവേക എന്നിവർക്ക് 2022ലെ പുരസ്കാരം ലഭിച്ചപ്പോൾ നടന്മാരായ മണികണ്ഠൻ, ജോർജ് ആര്യൻ, സംഗീത സംവിധായകൻ അനിരുദ് രവിചന്ദ്രൻ, ഗായിക ശ്വേത മോഹൻ, ഡാൻസ് കോറിയോഗ്രാഫർ സാന്റി മാസ്റ്റർ എന്നിവർക്ക് 2023ലെ പുരസ്‌കാരം ലഭിച്ചു.

തമിഴ്‌നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നാണ് കലൈമാമണി പുരസ്കാരം. പുരസ്കാരങ്ങൾ ഒക്ടോബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മാനിക്കും.