സിയാൽ മുൻ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഐഎസിനെതിരെയുള്ള ഓഹരി തട്ടിപ്പിൽ അനേഷണം തുടരാമെന്ന് ഹൈക്കോടതി.

നേരത്തെ മൂവാറ്റുപുഴ വിജിലസ് കോടതി വി ജെ കുര്യൻ നടത്തിയ ഓഹരി തട്ടിപ്പ് അനേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഓഹരി തൊഴിലാളിയല്ലാത്തയാള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് മൂവാറ്റുപുഴ വിജിലസ് കോടതി ത്വരിതാന്വേഷണ ഉത്തരവിട്ടത്.

ഈ ഉത്തരവ് 2023 ഫെബ്രുവരി മാസത്തിൽ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു .ആ സ്‌റ്റേ ഉത്തരവാണ് ഇന്ന് ഹൈക്കോടതി ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് തള്ളിക്കൊണ്ട് വി ജെ കുര്യനെതിരെയുള്ള ഓഹരി തട്ടിപ്പ് അനേഷണം നടത്താമെന്ന മൂവാറ്റുപുഴ വിജിലസ് കോടതിയുടെ ഉത്തരവ് തുടരാമെന്ന് വിധിച്ചത് .

ഹർജിക്കാരന്റെയും ഒന്നാം പ്രതിയായ വി ജെ കുര്യൻ ഐഎസിന്റേയും പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് ഇന്ന് വിധി പ്രസ്‌താവിച്ചത് . 2004-ൽ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിഐഎഎൽ) 1,20,000 ഓഹരികൾ ഹർജിക്കാരൻ സെബാസ്റ്റ്യന് അനുവദിച്ചു എന്നാണ് ആരോപണം.എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ESOP) പ്രകാരം CIAL ജീവനക്കാർക്കായി ഉദ്ദേശിച്ചിരുന്ന CIAL-ലെ ജീവനക്കാരനല്ലാത്തയാൾക്കാണ് 1,20,000 ഓഹരികൾ വി ജെ കുര്യൻ ഐഎസ് അനുവദിച്ചത്. .
കളമശ്ശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.അതിനെതിരെ വി ജെ കുര്യൻ ഹൈക്കോടതിയിൽ നിന്നും സ്റ്റേ സമ്പാദിച്ചു .ഈ കേസിലാണിപ്പോൾ ഓഹരി തട്ടിപ്പ് കേസിൽ വി ജെ കുര്യനെതിരെ അനേഷണം തുടരാമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്.
