വാഹനം സർവിസിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ;വാഹനത്തിനു ഡാമേജ് ഉണ്ടായാൽ ആരാണ് ഉത്തരവാദി?

സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ കണ്ണുമടച്ചു ഒപ്പിട്ടുകൊടുത്ത് സ്ഥലം വിടരുത്. വായിച്ചു നോക്കണം…

എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം.

ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്ററിൽ ഇടയ്ക്ക് പോയി കണ്ടു ബോധ്യപ്പെടണം.

പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെ‌ന്റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം.

റിപ്പയർ ബിൽ സൂക്ഷിച്ചുവയ്ക്കുക- ഒറിജനിൽ സ്പെയറുകൾക്കു കുറഞ്ഞത് ആറുമാസം വാറന്റിയുണ്ട്. മിക്ക നിർമാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്റി നൽകുന്നുണ്ട്. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്.

പെയിന്റിങ്ങിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമാതാവിന്റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ഇമെയിൽ വഴി ബന്ധപ്പെടാനും മടിക്കരുത്.

ഡീലർഷിപ്പിനു വെളിയിൽ സെർവിസിന് കൊടുക്കും മുൻപ് ആവശ്യത്തിനുള്ള പരിചയവും ഉപകരണങ്ങളും അവർക്ക് ഉണ്ടോ എന്ന് അന്വേഷിക്കണം.

പ്രമുഖ കമ്പനികളുടെയെല്ലാം സർവ്വീസ് നിരക്കുകൾ അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതുപോലെ സ്​പെയർപാർട്സുകളുടെ വില കൃത്യമായി അറിയുവാനും സാധിക്കും.

ഓരോ സര്‍വീസ് സെന്ററിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍വീസ് അഡ്വൈസറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുള്ള ഒരു വർക് ഷീറ്റ് ഉണ്ടാകും. വാഹനം ഡെലിവര്‍ ചെയ്യുന്ന സമയത്ത് പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് worksheet നോക്കി ഉറപ്പ് വരുത്തണം.

സർവീസിന് കൊടുക്കുന്നതിനു മുമ്പ് വാഹനത്തിന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു വയ്ക്കണം….

സര്‍വീസ് ബില്ല് വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പണം അടയ്ക്കേണ്ടതില്ല. എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനാണ് പണം നൽകേണ്ടത്. ടോപ്പ് അപ്പ് ചെയ്തതിന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്ന് സംശയം തോന്നിയാല്‍ ഓൺലൈനായി അത് പരിശോധിക്കുക.

വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വാഹനം സർവ്വീസ് കഴിഞ്ഞ് തിരികെ ലഭിച്ചാലുടൻ ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതാണ്. നാം ചൂണ്ടിക്കാട്ടിയ പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ ത​െന്ന സർവ്വീസ് സെന്റുകാരെ അറിയിക്കുക. സർവ്വീസ് ഫീഡ്ബാക്ക് നൽകുന്നതിനുമുമ്പുതന്നെ ഇതുചെയ്താൽ അധിക ചിലവില്ലാതെ കുഴപ്പം പരിഹരിക്കാനാവും.
സർവീസ് ഫീഡ്ബാക്ക് കണ്ണടച്ച് ഒപ്പിട്ട് Excellent service എന്ന് മാർക്ക്‌ ചെയ്ത് കൊടുക്കരുത്. സെർവീസിൽ തർക്കം ഉണ്ടായാൽ അത് നിങ്ങൾക്ക് എതിരെയുള്ള തെളിവായി മാറും.

ബാറ്ററി, ടയർ മുതലായവ കൊടുത്തത്‌ തന്നെയാണോ കിട്ടിയതെന്ന് ശ്രദ്ധിക്കണം.

ഫുൾ ടാങ്ക് ഡീസൽ അടിച്ച് വാഹനം സർവീസിന് കൊടുക്കരുത്. സ്പീഡോമീറ്റർ reading എഴുതി വയ്ക്കണം.

എല്ലാ പരാതികളും ഈ മെയിൽ വഴിമാത്രം. അല്ലെങ്കിൽ രജിസ്റ്റർഡ് പോസ്റ്റുവഴി ചെയ്യുക. Phone വഴിയുള്ള പരാതി പരിഹാരം വേണ്ട. സെർവിസിന് ബില്ല് തന്നില്ലെങ്കിൽ ഇമെയിൽ വഴി പരാതി അറിയിക്കുക.

ബില്ല് സൂക്ഷിച്ചു വയ്ക്കണം… പരാതിയുണ്ടെങ്കിൽ ഉപഭോക്ത കോടതിയെ സമീപിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കും…

സർവീസിന് കൊടുക്കുന്ന വാഹനത്തിന് അപകടം ഉണ്ടാവുകയോ ഏതെങ്കിലും ഭാഗത്ത് ഡാമേജ് ഉണ്ടാവുകയൊ ചെയ്താൽ ഉത്തരവാദി സർവീസ് സെന്റർ ആയിരിക്കും…….
Manufacturing ഡിഫെക്ടിന് കമ്പനി ഉത്തരവാദിയാണ്.

(തയ്യാറാക്കിയത്
Adv. K. B Mohanan
9847445075)