തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ് നയിച്ച മെഗാ രാഷ്ട്രീയ റാലിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 39 പേർ മരിച്ചു. 8 കുട്ടികളും 16 സ്ത്രീകളടക്കം ആകെ 39 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചത്.

.62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നിന്നും സേലത്തുനിന്നും 40 ലധികം ഡോക്ടർമാരെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

ആളുകൾ ബോധരഹിതരായി വീണതോടെ വിജയ് പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കുകയും പൊലീസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാലിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ആളുകൾക്ക് അദ്ദേഹം വെള്ളം വിതരണം ചെയ്യുകയും ആംബുലൻസുകൾ ക്രമീകരിക്കുകയും ചെയ്തു.ബോധരഹിതരായവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.

നേരത്തെ തെലങ്കാനയിൽ നടൻ അല്ലു അർജുനന്റെ സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് നടൻ തിയ്യേറ്ററിലെത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും മരണം നടന്നിരുന്നു.തുടർന്ന് അല്ലു അര്ജുനനെതിരെ പോലീസ് കേസെടുക്കുകയും അദ്ദേഹത്തെ ജയിലിൽ അടക്കുകയും ചെയ്‌തു .സമാനമായ കേസാണ് വിജയ് യുടെ റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായത് .ഡിഎംകെ സർക്കാർ വിജയ് ക്കെതിരെ എന്ത് നടപടി സ്വീകരിക്കും .