അവരെ മറന്നേക്കൂ ;47 ഇസ്രായേൽ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് പുറത്തു വിട്ടു .ഇനി ഇസ്രേയൽ എന്ത് ചെയ്യും

ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗാസയിൽ ബാക്കിയുള്ള 47 ഇസ്രായേലി ബന്ദികളുടെ ‘വിടവാങ്ങൽ’ ചിത്രങ്ങൾ ഹമാസ് ശനിയാഴ്ച പ്രസിദ്ധീകരിച്ചു. അവരെ മറന്നേക്കൂ എന്ന അടിക്കുറിപ്പോടെയാണ് പ്രസിദ്ധികരിച്ചത്.

‘ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിടിവാശിയും (ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇയാൽ) സാമിറിന്റെ വിധേയത്വവും കൊണ്ട് ഗാസയിലെ ഈ സൈനിക നടപടിയുടെ തുടക്കത്തിലുള്ള ഒരു വിടവാങ്ങൽ ചിത്രമാണിത്’ എന്ന അടിക്കുറിപ്പോടെയാണ്‌ ഹമാസിന്റെ സായുധവിഭാഗമായ എസെദ്ദിൻ അൽ-ഖസാം ബന്ദികളുടെ ചിത്രങ്ങൾ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ടത്.

1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.ഏതാണ്ട് രണ്ടുവർഷമായി ഇവർ ഹമാസിൻ്റെ തടങ്കലിലാണ്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷമാണ്