കെടിഡിസി പായസത്തിനു അമിത വിലയോ ? മറ്റുള്ള പായസങ്ങൾക്ക് വില കുറവും ;എന്തുകൊണ്ട്

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഇത്തവണത്തെ ഓണത്തിനും പായസ വിൽപ്പന നടത്തുന്നുണ്ട്.പായസം ഇല്ലാതെ ഒരു ഓണസദ്യയും മലയാളികളെ സംമ്പന്ധിച്ച് പൂർണ്ണമാകില്ല.

ഒരു സദ്യയ്ക്ക് എത്ര പായസം ഉണ്ടാക്കുന്നു എന്നത് പലപ്പോഴും സംഭാഷണത്തിന് ഒരു കാരണമായി മാറുന്നു, കാരണം അത് വിവാഹം എത്ര ഗംഭീരമാണെന്നതിൻ്റെ സൂചനയാണ് . അട പ്രധാനം, പാൽ പായസം, പാലട, പരിപ്പ് പായസം എന്നിവയാണ് ജനപ്രിയ വോട്ടുകളിൽ മുന്നിൽ. പായസത്തിന്റെ ഘടന പുഡ്ഡിംഗിന്റെയോ ഖീറിന്റെയോ ഘടനയോട് സാമ്യമുള്ളതാകാം. മിക്ക ആളുകളും പായസത്തെ ഇഷ്ടപ്പെടുന്നു എന്നാണ് കെടിഡിസി അധികൃതർ പറയുന്നത്.

മുഹമ്മദ് റിയാസ് മന്ത്രിയുടെ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെടിഡിസി പായസത്തിനു അമിത വില ഈടാക്കുന്നു എന്ന് പരക്കെ പരാതിയുണ്ട്.കെടിഡിസി വിൽക്കുന്ന പാലട ,അട പ്രഥമൻ ,ഗോതമ്പ് പ്രഥമൻ തുടങ്ങിയ പായസത്തിനു ഒരു ലീറ്ററിനു 420 രൂപയാണ്.സ്‌പെഷ്യൽ പായസമായ പഴം പായസം,കരിക്ക് പായസം,മുളയരി പായസം എന്നിവയ്ക്ക് ഒരു ലിറ്ററിന് 480 രൂപ..അരലിറ്ററിനു 240 രൂപയും.ഇത് എറണാകുളം നഗരത്തിലെ കെടിഡിസി ഓഫീസിനു മുന്നിൽ വിൽപ്പന നടത്തുന്ന പായസത്തിന്റെ വിലയാണ്.

അതേസമയം എറണാകുളം നഗരത്തിൽ എൻഎസ്എസ് കരയോഗം കെട്ടിടത്തിൽ മംഗല്യം ട്രസ്റ്റ് വിൽക്കുന്ന പായസത്തിനു ആയിരം കിലോഗ്രാമിന് വില 280 രൂപയാണ്.ആയിരം കിലോഗ്രാം ഒരു ലീറ്ററാണ്.ഈ വിളകൾ തമ്മിൽ താരതമ്യം ചെയ്തതാണ് വില കൂടുതലാണ് കെടിഡിസി ഈടാക്കുന്നത് എന്നാണ് ആക്ഷേപം.കെടിഡിസി ജീവനക്കാർ പറഞ്ഞത് ഗുണനിലവാരം കൂടിയ പായസമായതുകൊണ്ടാണ് കൂടുതൽ വിലയ്ക്ക് വിൽക്കേണ്ടി വരുന്നത് എന്നാണ്.

ഓണക്കാലത്ത് പായസം ജനപ്രിയമാണ്. ഈ പരിപാടി അവതരിപ്പിക്കുന്നതിൽ കെടിഡിസി ഇപ്പോഴും മുൻപന്തിയിലാണ്. 30 വർഷത്തിലേറെയായി ഓണക്കാലത്ത് പായസം ഉത്സവങ്ങൾ കെടിഡിസി നടത്തുന്നുണ്ട് . ചക്ക, മാങ്ങ, പൈനാപ്പിൾ, കാരറ്റ്, ചോക്ലേറ്റ് എന്നിവ പായസത്തിന്റെ രുചികളിൽ ഉൾപ്പെടുന്നു. കെടിഡിസിയുടെ പായസം തിരുവനന്തപുരത്തെ എല്ലാ പ്രധാന ഹോട്ടലുകളിലും അര ലിറ്റർ, ഒരു ലിറ്റർ പാത്രങ്ങളിൽ ലഭ്യമാണ്.