പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ക്ലാസുകൾക്ക് ജില്ലയിൽ തുടക്കമായി. 2024 ൽ ആരംഭിച്ച ബേസിക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള അഡ്വാൻസ് കോഴ്സും, 2025 വർഷത്തെ ബേസിക് കോഴ്സുമാണ് ആരംഭിച്ചത്.

എറണാകുളം എസ്.ആർ.വി.എച്ച്. എസ്.എസിൽ നടന്ന ചടങ്ങ് കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ വി.വി ശ്യാംലാൽ അധ്യക്ഷനായി. അസി. കോർഡിനേറ്റർ കൊച്ചുറാണി മാത്യു, പച്ച മലയാളം ടീച്ചർമാരായ പി. എസ് സൗമ്യ, ഫാബി സലിൻ, തുടങ്ങിയവർ സംസാരിച്ചു.

സൗജന്യ ചികിത്സ
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ദ്രവ്യഗുണ വിജ്ഞാന വകുപ്പ് സൗജന്യ ചികിത്സ നൽകുന്നു . 40 നും 55 നും മധ്യേ പ്രായമുളള സ്ത്രീകളിൽ ആർത്തവ വിരാമത്തിന് മുന്നോടിയായി കാണുന്ന ശരീരത്തിലെ അപ്രതീക്ഷിത ചൂട്, അമിത വിയർപ്പ്, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ക്ഷീണം, തളർച്ച, തലവേദന, പേശിവേദന, സന്ധിവേദന മുതലായുളള ബുദ്ധിമുട്ടുകൾക്ക്ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. ഒ.പി നമ്പർ രണ്ടിൽ എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്ന് വരെ സേവനം ലഭിക്കും. ഫോൺ: 9539387227.

