മരട് നഗരസഭയുടെ വയോജന ദിനാഘോഷം ശ്രദ്ധേയമായി

മരട് നഗരസഭയും, കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയും സംയുക്തമായി മൂത്തേടം പാരിഷ് ഹാളിൽ വയോജന ദിനാഘോഷം ‘വർണ്ണം – 2025’ സംഘടിപ്പിച്ചു. കെ.ബാബു എം. എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിച്ചു. തുടർന്ന് അവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി പോൾ, റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി. ആർ. ഷാനവാസ്, സിബി സേവ്യർ, ചന്ദ്രകലാധരൻ, പി.ഡി രാജേഷ്, മിനി ഷാജി, ബെൻഷാദ് നടുവില വീട്, ജയ ജോസഫ്, മോളി ഡെന്നി, ദിഷ പ്രതാപൻ , എ.ജെ. തോമസ്, ഉഷ സഹദേവൻ, പത്മപ്രിയ വിനോദ്, രേണുക ശിവദാസ് , ജെയ്നി പീറ്റർ, സി.വി സന്തോഷ്, കെ. വി സീമ , അനീഷ് ഉണ്ണി, സീമ ചന്ദ്രൻ , ഇ. പി ബിന്ദു, ജിജി പ്രേമൻ, ഐ.സി.ഡി എസ് സൂപ്പർവൈസർ വി.കെ ഫെമിത, വയോമിത്രം കോഓഡിനേറ്റർ മൃദുല , വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. നിമ്മി, ഹെൽത്ത് ഇൻസ്പെക്ടർ എ. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.