വടക്കൻ പറവൂറിലേ തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. പറവൂർ നഗരസഭ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശന മത്സരം, ഔഷധസസ്യ പ്രദർശനം, കോസ്മറ്റോളജി ക്ലിനിക്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
ഡോ. ഐസക്ക് പോളിന്റെ നേതൃത്വത്തിൽ നഗരസഭയുടെ കീഴിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആയുർവേദ ക്വിസ്സ് മത്സരവും നടത്തി. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ന്യൂറോപ്പതി സ്റ്റഡി, പ്രമേഹ രോഗികൾക്കുള്ള ഫുഡ് അസ്സസ്മെന്റ് തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തി.

ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യു.പി. സുധ മേനോൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം. ജെ. രാജു ആശംസകൾ നേർന്നു.
