കൊച്ചി ഹാർബറിൽ മത്സ്യം വിൽക്കാൻ CITU തൊഴിലാളികൾ വിൽക്കാൻ അനുവദിച്ചില്ല;മീനും ബോട്ടും, വലയും ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികൾ

പേഴ്സീൻ ബോട്ടുകൾ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ എത്തുമ്പോൾ ഫ്ലാറ്റ് ഫോമിൽ കെട്ടാൻ സഹായിക്കുന്ന വെള്ളം കോരി വിഭാഗത്തിൽപ്പെട്ട CITU (CPLU )തൊഴിലാളികൾ ബോട്ടുകളിലെ മത്സ്യം വിൽക്കാൻ അനുവദിക്കാത്തതുമൂലം ലക്ഷക്കണക്കിനു രൂപയുടെ മത്സ്യവും, ബോട്ടും, വലയും ഉപേക്ഷിച്ച് മത്സ്യതൊഴിലാളികൾ പിൻവാങ്ങി .ഇതുമൂലം കോടി ക്കണത്തിന് രൂപയുടെ നാശനഷ്ടമാണ് പേഴ്സീൻ മത്സ്യബന്ധന മേഖലക്ക് ഉണ്ടായിരിക്കുന്നത്.

മുൻകാലങ്ങളിൽ പേഴ്സീൻ ബോട്ടുകളിൽ കുടിവെള്ളം എത്തിച്ചിരുന്ന വെള്ളം കോരി വിഭാഗം തൊഴിലാളികൾ ഇന്ന് ബോട്ടുകളിൽ തരുന്ന സേവനം ഹാർബറിൽ എത്തുന്ന ബോട്ടുൾ ഫ്ലാറ്റ്ഫോമിൽ അടുപ്പിച്ചു കെട്ടുക എന്നതു മാത്രമാണ്.

പത്തുമിനിറ്റിൽ ഒതുങ്ങുന്ന ഈ സേവനത്തിന് പേഴ്സീൻ ബോട്ടുകൾ നൽകേണ്ടിവരുന്ന വേദനം പിടിച്ചു കൊണ്ടുവന്ന് വിൽക്കുന്ന മത്സ്യത്തിന്റെ ചെലവ് കിഴിക്കാതെയുള്ള രണ്ട് ശതമാനമാണ്.ഇതേ ബോട്ടുകളിൽ ജോലിചെയ്യുന്ന ഡ്യൂട്ടി സെക്ഷ്നിൽ പെട്ട തൊഴിലാളികൾ / മീൻ പാക്കിംഗ് തൊഴിലാളികൾ / ഐസ് പാക്കിംഗ് അടക്കമുള്ള നിരവധി സെക്ഷനുകളിലെ CITUതൊഴിലാളികൾ എല്ലാവരും കൂലി വ്യവസ്ഥയിലാണ് മേഖലയിൽ ജോലി ചെയ്യുന്നത്.

നോക്കുകൂലി നിരോധിച്ച സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് ഉൽപ്പന്ന വിലയുടെ രണ്ടുശതമാനം കൊടുക്കണമെന്ന കാലഹരണപ്പെട്ട തീരുമാനങ്ങൾ ഉയർത്തി പേഴ്സീൻ ബോട്ടുകളിലെ മത്സ്യംവില്പന നിരന്തരം തടസ്സപ്പെടുത്തുന്ന രീതിയാണ് കൊച്ചി ഫിഷിംഗ് ഹാർബറിൽ ഉള്ളത്.

എക്സ്പോർട്ടിങ് മേഖലയിൽ അടക്കം ആവശ്യമായ മത്സ്യവിഭവങ്ങൾ കൊണ്ടുവരുന്ന പേഴ്സീൻ ബോട്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യം മൂലം ബോട്ടുടമകൾ മേഖല വിടുന്നത് പേഴ്സീൻ മത്സ്യത്തൊഴിലാളികളെ ദുരിതത്തിൽ ആക്കുകയാണ്.

വ്യവസ്ഥാപിതമല്ലാത്ത കൂലി ആവശ്യപ്പെട്ട് പേഴ്സീൻ ബോട്ടുകളിലെ മത്സ്യം വിൽക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന് ഒരാഴ്ചയോളം ഹാർബർ അടഞ്ഞുകിടക്കുകയും വ്യവസായ സംരക്ഷണ സമിതിയുടെ മദ്ധ്യസ്ഥതയിൽ വിഷയം പരിഹരിക്കുകയും എഗ്രിമെൻറ് വെച്ച് കൂലി വാങ്ങാൻ തീരുമാനിച്ച ശേഷം വീണ്ടും ഇതേ വിഷയം ഉയർത്തി തദേശീയരായ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുകയും അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്ന CITU നടപടി തുടർന്നാൽ പേഴ്സീൺ ബോട്ടുകൾ മത്സ്യബന്ധനം നിർത്തി ഹാർബർ അടച്ചിടുന്ന നിരന്തര സമരത്തിലേയ്ക്ക് മത്സ്യത്തൊഴിലാളികൾ നീങ്ങുമെന്ന് കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ജാക്സൺ പൊള്ളയിലും, ജനറൽ സെക്രട്ടറി സ്റ്റാൻലി മർക്കോസും,വൈ: പ്രസിഡൻ്റ് പിജെ മൈക്കിൾ, വി.ആർ ജോഷി വി.പി പ്രീജൻ എന്നിവർ പറഞ്ഞു.