ആഗോള അയ്യപ്പ സംഗമം: തമിഴ് നാടു മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ

സെപ്റ്റംബർ 20ന് പമ്പയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

യാത്രാ സൗകര്യങ്ങൾ, താമസവും ഭക്ഷണവും, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ പ്രധാന കാര്യങ്ങളിൽ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. പമ്പ വരെയുള്ള ഗതാഗത സൗകര്യങ്ങൾക്കുള്ള ഒരുക്കങ്ങൾ ചർച്ചചെയ്തു. കെ.എസ്.ആർ.ടി.സി ഇരുപത്തിയഞ്ചോളം ലോ-ഫ്‌ളോർ ബസ്സുകൾ ലഭ്യമാക്കും.തമിഴ് നാടു മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു