എറണാകുളത്ത് വൻ രാസ ലഹരി വേട്ട, കാസർഗോഡ് സ്വദേശികൾ പിടിയിൽ

എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവ് പരിസരത്തു നിന്ന് 15.91 gm MDMA യുമായി കാസർഗോഡ് സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ.

കാസർഗോഡ് ജില്ലയിൽ ചെങ്ങല റഹ്മത്ത് നഗർ പി ഒ പച്ചക്കാട് വീട്ടിൽ അബ്ദുൽ റഹിമാൻ മകൻ മുഹമ്മദ് അനസ് ( 21) കാസർഗോഡ് ജില്ലയിൽ നുള്ളിപ്പാടി ,പിഎംഎസ്‌ റോഡിൽ റിഫൈ മൻസിൽ ഹംസയുടെ മകൻ റാബിയത്ത് എൻ എച്ച് ( 39 ) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കാസർഗോഡ് ജില്ലയിൽ ചെങ്ങല ,തെക്കിൽ പി ഒ ,ചെറുകര വീട്ടിൽ അബ്ദുൽ കരീമിന്റെ മകൻ ഖലീൽ ബദറുദ്ധീൻ( 27) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജിഐപിഎസ് , ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.