ലോൺ അടച്ചു തീർന്നിട്ടും ബാങ്ക് No – Dues സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുണ്ടോ?

ബാങ്കിൽ നിന്നും ലോണെടുത്ത് വാഹനം വാങ്ങി. എല്ലാ ഇഎംഐയും കൃത്യമായി അടച്ചു തീർത്തു. വാഹനത്തിന്റെ Hypothication മാറ്റിയെടുക്കുവാൻ വേണ്ടി NOC ചോദിച്ചപ്പോൾ, താൻ ജാമ്യക്കാരനായി നിന്നിട്ടുള്ള നിന്നിട്ടുള്ള മറ്റൊരു ലോണിൽ കുടിശ്ശികയുണ്ടെന്നുള്ള കാരണം നിരത്തി BANK സർട്ടിഫിക്കറ്റ് നിഷേധിച്ചു.. ഇത് ശരിയാണോ?

ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 171 &128 അനുസരിച്ചു ജാമ്യക്കാരന്റെ ബാധ്യത കടക്കാരന്റെ ബാധ്യതയോടൊപ്പം നിലനിൽക്കുന്നതായിരിക്കും. അതായത് കടക്കാരൻ കടം അടച്ചു തീർക്കുന്നതു വരെ ജാമ്യക്കാരന്റെ ബാധ്യത അതേപോലെ നിലനിൽക്കും. അങ്ങനെ Liablity ഉണ്ടാകാതിരിക്കണമെങ്കിൽ ബാങ്കുമായി വേറെ ഏതെങ്കിലും തരത്തിലുള്ള ഉടമ്പടി ഉണ്ടായിരിക്കണം.

അത്തരം ഉടമ്പടി ഇല്ലാത്തിടത്തോളംകാലം ജാമ്യക്കാരൻ ബാങ്കിനോട് കടപ്പെട്ടിരിക്കുന്നു. തന്റെ സ്വന്തം കടം അടച്ചുതീർത്താൽ പോലും ബാങ്കിൽ നിന്ന് വിടുതൽ ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. പരാതി അസ്ഥാനത്താണ്. ഒരിക്കൽ സാലറി സർട്ടിഫിക്കറ്റ് നൽകി ജാമ്യം നിൽക്കുകയും,പിന്നീട് കടക്കാരൻ അത് അടച്ചു തീർക്കാതെ വരികയും ചെയ്താൽ ബാങ്ക് സാലറിയിൽ കൈ വയ്ക്കും… വിഷമം വിചാരിച്ചിട്ട് കാര്യമില്ല..

(തയ്യാറാക്കിയത് Adv. K. B Mohanan
9847445075)