ഓണക്കാലത്ത് കേരളത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബോണസ്,എസ്ഗ്രേഷ്യ തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി തൊഴിൽ വകുപ്പ്*
തൊഴിൽ തർക്കങ്ങളോ ബോണസ് സംബന്ധിച്ച സമരങ്ങളോ ഒന്നും തന്നെ ഇല്ലാതെയാണ് ഇത്തവണ സംസ്ഥാനത്തും എറണാകുളം ജില്ലയിലും തൊഴിലാളികൾ ഓണം ആഘോഷിക്കുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം ആണ് തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടി യുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ് നടത്തിയത്.
എറണാകുളം റീജിയണൽ ജോയിന്റ ലേബർ കമ്മീഷണർ ഡി.സുരേഷ് കുമാർ മുൻപാകെയും ജില്ലാ ലേബർ ഓഫീസർ എം.എം.ജോവിൻ മുൻപാകെയും ബോണസ് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട നിവേദനങ്ങളിൽ അടിയന്തരമായി ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുചേർത്ത് തൊഴിലാളികൾക്ക് ബോണസ് ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ്, സിയാലിലെ കരാർ തൊഴിലാളികൾക്ക് പത്ത് ശതമാനം ഉൾപ്പെടെ സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ബോണസ് ലഭിക്കുവാനുള്ള നടപടി കൈക്കൊണ്ടും മറ്റു ജില്ലകളിൽ കൂടി വ്യാപിച്ചുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ബോണസ്സും, പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെയും, കയർ സൊസൈറ്റികളിലെയും ഓണക്കാലത്തോടനുബന്ധിച്ച് നൽകിവരുന്ന എസ്ഗ്രേഷ്യ ആനുകൂല്യങ്ങളും തൊഴിൽ വകുപ്പ് മുഖേന ഈ ഓണക്കാലത്ത് അനുവദിക്കുകയുണ്ടായി.

തൊഴിൽ തർക്കങ്ങൾ ഇല്ലാതെ തൊഴിലാളികൾക്ക് ഓണം ആഘോഷിക്കുവാൻ ഉള്ള അവസരം ഒരുക്കി കൊടുക്കുന്നതിൽ തൊഴിൽ വകുപ്പിന് സാധിച്ചു എന്ന് വളരെ അഭിമാനത്തോടുകൂടി പറയാമെന്ന് ജില്ലാ ലേബർ ഓഫീസർ എം.എം.ജോവിൻ അഭിപ്രായപ്പെട്ടു