സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്ക്കൂൾതല പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി SIEMAT (State Institute of Educational Management and Training) ആഭിമുഖ്യത്തിൽ, സോഷ്യൽ പോലീസിംഗ് ഡിവിഷൻ്റെ സഹകരണത്തോടെ സംസ്ഥാനതലത്തിൽ നടത്തി വരുന്ന പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം കൊച്ചിയിൽ ആരംഭിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ SPC സ്ക്കൂളുകളിലെ പ്രധാന അദ്ധ്യാപകർ പങ്കെടുക്കുന്ന പരിശീലനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ DIG ശ്രീ.പുട്ട വിമലാദിത്യ IPS ഉദ്ഘാടനം ചെയ്തു. സീമാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീമതി.അനീസ ഇഖ്ബാൽ സ്വാഗതം പറഞ്ഞു. കൺസൽട്ടൻ്റ് ശ്രീ.നിധിൻ.പി, സോഷ്യൽ പോലീസിംഗ് വിംഗ് അസി ജില്ലാ നോഡൽ ഓഫീസർ ശ്രീ.സൂരജ് കുമാർ എം.ബി തുടങ്ങിയവർ നേതൃത്വം നൽകി.

ട്രെയിനർ തോമസ് വിൽസൺ, SIEMAT ട്രെയിനർമാരായ വിജയകുമാർ.എൻ.സി, ദുർഗ്ഗ മേനോൻ.എം, ഡോ.വിധു.പി.നായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.