ഇന്ന് സെപ്തംബർ ഏഴ് ;ശ്രീനാരായണ ഗുരു ജയന്തി. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണ ഗുരുവിന്റെ 165-ാം ജന്മദിനമാണ്.

ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കുന്നവരുടെ മുമ്പാകെ ഒരു കാര്യം ശ്രദ്ധയിപ്പെടുത്തുന്നു .ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .കെ എസ് രാധാകൃഷ്‌ണൻ ഒരു യൂടൂബ് ചാനൽ നടത്തിയ സംഭാഷണത്തിൽ ശ്രീനാരായണ ഗുരുദേവൻ ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പറയുകയുണ്ടായി .നോർത്ത് പറവൂർ കാളികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇപ്രകാരം പരാമർശം നടത്തിയത്.ഇതിൽ ഇത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല.
ഏതാണ്ട് അഞ്ചു മാസങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത ഒരു ചാനലിലാണ് ഇക്കാര്യം കെ എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത് .ബിജെപി അനുകൂലമായ ആ ചാനൽ ഗുരുദേവൻ ക്രിമിനൽ എന്ന് തലക്കെട്ട് നൽകിയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്‌തത് .

കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനെ ക്രിമിനൽ എന്നു വിളിച്ചതിനെതിരെ സംപ്രേഷണം ചെയ്ത ദിവസം തന്നെ സൈബർ സെല്ലിൽ പരാതിക്കാരൻ പരാതിപ്പെട്ടു.അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പരാതിക്കാരന്റെ മൊഴി എടുക്കാനോ മറ്റും സൈബർ സെൽ മെനക്കെട്ടിട്ടില്ല.ഒരു നടപടിയുമില്ല.ശ്രീനാരായണ ഗുരുദേവനെ മഹാനാണ് എന്നു പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഇതൊക്കെ ഉണ്ടായിട്ടുള്ളത്.

ശ്രീനാരായണ ഗുരുദേവൻ ക്രിമിനൽ എന്ന തലക്കെട്ട് ഒരു യൂട്യൂബ് ചാനൽ നൽകിയതിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി മൊബൈൽ വഴി ഇക്കാര്യം പറഞ്ഞപ്പോൾ കത്തയക്കാൻ പരാതിക്കാരന് നിർദേശം നൽകി.അപ്രകാരം ഡിജിപിക്ക് നൽകിയ പരാതിയും അതുസംബന്ധിച്ച് ഇ മെയിലിൽ വന്ന മറുപടിയും സഹിതം അയച്ചു കൊടുത്തു.അദ്ദേഹത്തിൽ നിന്നും പിന്നീട് മറുപടി ഉണ്ടായില്ല.ഇതൊക്കെയാണ് ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സംഘടനയുടെ അമരത്ത് ഇരിക്കുന്ന വെള്ളാപ്പള്ളിയിൽ നിന്നുമുണ്ടായത്.ഗുരുദേവനെ ക്രിമിനൽ എന്നു ഒരു യൂട്യൂബ് ചാനൽ വിശേഷിപ്പിച്ചിട്ടും വെള്ളാപ്പള്ളി നടേശൻ അനങ്ങിയില്ലെന്നതാണ് വാസ്തവം.
ഇത്തരത്തിലുള്ള വ്യക്തിയാണ് ഇന്ന് നാരായണ ഗുരുദേവന്റെ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഇതിൽപ്പരം തമാശയുണ്ടോ ?ഏപ്രിൽ മാസം ആദ്യവാരത്തിൽ ഗുരുദേവനെ ക്രിമിനൽ എന്ന് വിളിച്ച യൂട്യൂബ് ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകിയപ്പോൾ ഉടനെ നടപടി ഉണ്ടാവുമെന്ന് അറിയിപ്പ് കിട്ടി.പിന്നീട് യാതൊരു മറുപടിയും ഉണ്ടായില്ല.വിവരാവകാശ നിയമപ്രകാരം എന്ത് നടപടി എടുത്തു എന്ന് ചോദിച്ചിട്ടും മറുപടിയില്ല.
ഗുരുദേവനെ ക്രിമിനൽ എന്ന് വിളിച്ച ചാനലിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പാണ് ഗുരുദേവനെ ക്രിമിനൽ എന്ന് വിളിച്ചാക്ഷേപിച്ച യൂട്യൂബ് ചാനലിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്.ഒരുപക്ഷെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടാത്തതു കൊണ്ടാവാം.അതേസമയം അതല്ല.പരാതിക്കാരൻ മൊബൈൽ,കത്ത് മുഖാന്തിരം അറിയിച്ചിട്ടും പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്‌തില്ല.ഇപ്പോഴും ഗുരുദേവൻ ക്രിമിനൽ എന്ന തലക്കെട്ട് നൽകിയ സംപ്രേക്ഷണം ചെയ്‌ത വീഡിയോ യൂട്യൂബിൽ ലഭ്യമാണ്.
വെള്ളാപ്പള്ളി നടേശനു പരാതിക്കാരൻ അയച്ച കത്ത് താഴെ ചേർക്കുന്നു .പരാതി അയച്ചതിന്റെ രേഖകളും ഉണ്ട് .

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി ഹൌസ്
കണിച്ചുകുളങ്ങര പി ഒ
ചേർത്തല -പിൻ -688582
ആലപ്പുഴ ജില്ല.
വിഷയം :എ ബി സി എന്ന മലയാളം ഓൺലൈൻ ചാനൽ ഗുരുദേവനെ ക്രിമിനൽ എന്ന് ആക്ഷേപിച്ചതിനെ സംബന്ധിച്ച് .
സർ ,
2025 ഏപ്രിൽ 20 നു എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ ബി സി മലയാളം എന്ന ഒരു ഓൺലൈൻ ചാനൽ പുറത്തുവിട്ട വീഡിയോയുടെ തലക്കെട്ട് (തമ്പ് ) ഇങ്ങനെയായിരുന്നു.”വേദാന്തത്തിലെ ജാതിയും ;’ക്രിമിനൽ ‘ഗുരുദേവനും…..ഗുരുദേവൻ ക്രിമിനൽ “
ഈ പരാമർശം ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്ന ആദരിക്കുന്ന എന്നെ പോലെ ലക്ഷക്കണക്കിനാളുകൾക്ക് വേദനയുണ്ടാക്കിയ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവും അതിലുപരി ദൈവ തുല്യനുമായ ഗുരു ദേവനെ അപകീർത്തിപ്പെടുത്തുകയുമാണ് മേൽപ്പറഞ്ഞ ഓൺലൈൻ ചാനൽ ചെയ്‌തത് .
ഈ സംഭവം നടന്ന് എട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഗുരുദേവനെ ക്രിമിനൽ എന്ന് ആക്ഷേപിച്ച ഓൺലൈൻ ചാനലിനെതിരെ എസ്എൻഡിപി നേതാക്കൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല .ഒരുപക്ഷെ താങ്കളുടെ ശ്രദ്ധയിൽ വരാത്തതുകൊണ്ടാവാം .അതുകൊണ്ടാണ് ഈ കത്ത് താങ്കൾക്ക് അയക്കുന്നത് .
ഗുരുദേവനെ ക്രിമിനൽ എന്ന് ആക്ഷേപിച്ച എ ബി സി മലയാളം ചാനലിന്റെ ക്ലിപ്പ് ഞാൻ താങ്കൾക്ക് അയച്ചു തരാം .താങ്കളുടെ വാട്സാപ്പ് നമ്പർ എനിക്കു നൽകിയാൽ .ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ് .
ഒരു ശ്രീനാരായണ വിശ്വാസി എന്ന നിലയിൽ ഞാൻ ഏപ്രിൽ 20 നു എ ബി സി മലയാളം ഓൺലൈൻ പ്രക്ഷേപണം ചെയ്‌ത വീഡിയോയിലെ ഗുരുദേവൻ ക്രിമിനൽ എന്ന തലക്കെട്ടിനെതിരെ അന്ന് തന്നെ ഞാൻ ഡി ജി പി ഡോ .ഷെയ്ഖ് ദർവേഷ് സാഹേബ് ഐപിഎസിനു പരാതി നൽകിയിരുന്നു.പിറ്റേന്ന് തന്നെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും എനിക്ക് രശീതും കിട്ടി .
താങ്കളുടെ പരാതി ജില്ലാ ചീഫ് പോലീസിനു കൈമാറിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ആയിരുന്നു മറുപടി.ഏപ്രിൽ 25 നു സൈബർ സെൽ ഇൻഫോപാർക്കിൽ നിന്നും എന്നെ എന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു .അസുഖം മൂലം എനിക്ക് കാക്കനാട് ഇൻഫോപാർക്ക് വരെ സഞ്ചരിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ട് എന്റെ പരാതി ആലുവ സൈബർ സെല്ലിനു കൈമാറുന്നു എന്ന് ആ പോലീസുകാരൻ എന്നോട് പറഞ്ഞു.പിന്നീട് അറിയിപ്പൊന്നും വന്നിട്ടില്ല. .
ഡിജിപിക്ക് ഞാൻ ഇമെയിൽ വഴി അയച്ച പരാതിയുടെ കോപ്പിയും ഡിജിപി ഓഫീസിൽ നിന്നും കിട്ടിയ രശീതും ഈ കത്തിനോടൊപ്പം ചേർക്കുന്നു.ഗുരുദേവൻ ക്രിമിനൽ എന്ന് ആക്ഷേപിച്ച എ ബി സി ചാനലിനെതിരെ നടപടി സ്വീകരിക്കാൻ വേണ്ട നിയമ ഉപദേശങ്ങൾ തേടണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ഗുരുദേവനെ ക്രിമിനൽ എന്ന് വിളിച്ച ബിജെപി അനുകൂല ചാനലിനെതിരെ നടപടി സ്വീകരിക്കാത്ത ഇടത് സർക്കാർ ;പ്രതികരിക്കാതെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ .ഇവരൊക്കെയാണ് ശ്രീനാരാണ ജയന്തി ആഘോഷിക്കുന്നത് .
