എറണാകുളം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന ടി.ജെ വിനോദ് എം.എൽ.എയുടെ പദ്ധതിയായ ഗുഡ് മോണിംഗ് എറണാകുളം നാളെ (25-09-2025) സെൻ്റ് തോമസ് സ്കൂൾ പെരുമാനൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാവിലെ 9നു ഉദ്ഘാടനം ചെയ്യും.

ടി ജെ വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, കൗൺസിലർമാരായ ലതിക ടീച്ചർ, ബെൻസി ബെന്നി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, ഡി.ഇ.ഒ സക്കീന മലയിൽ, തേവര സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ, എ.ഇ.ഒ ഡിഫി ജോസഫ്, നിയോജകമണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഉൾ പ്പെടെയുള്ളവർ പങ്കെടുക്കും.

തുടർച്ചയായ നാലാം വർഷമാണ് എറണാകുളം നിയോജകമണ്ഡലത്തിൽ ഗുഡ് മോണിംഗ് എറണാകുളം എന്ന പദ്ധതി ബി.പി.സി.എൽ സഹായത്തോടെ നടപ്പിലാക്കുന്നത്. 37 വിദ്യാലയങ്ങളിൽ നിന്നായി 7970 വിദ്യാർഥികളാണ് ഓരോ ദിവസവും പദ്ധതിയുടെ ഗുണഭോക്താക്കൾ.
• അപ്പം മുട്ടക്കറി
• പുട്ട് കടലക്കറി
• പൂരി മസാല
• ചപ്പാത്തി വെജ് കറി
• ഇടിയപ്പം ഗ്രീൻപീസ്
ഉൾപ്പടെയുള്ള ഉൾപ്പടെയുള്ള ഭക്ഷണ മെനു ആണ് പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്. ബി.പി.സി.എൽ നോടൊപ്പം ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസും സഹകരിക്കുന്നുണ്ട്.
