പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ഗദ്ദിക 2025 ഇനി രണ്ട് ദിവസം കൂടി.ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രദർശന മേള നടക്കുന്നത്.ആഗസ്റ്റ് 29 നാണ് ഗദ്ദിക തുടങ്ങിയത്.സെപ്തംബർ നാലിനു അവസാനിക്കും..തന്ത കലകൾ ,വിപണന മേള ,തദ്ദേശീയ വൈദ്യം ,ആവിക്കുളി ,തദ്ദേശീയ ഭക്ഷണം,ഏറുമാടം ,ഓപ്പൺഫോറം ,സാംസ്‌കാരിക സായാഹ്നം എന്നിവയാണ് ഗദ്ദികയായിലുൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ മിക്കവാറും ജില്ലകളിൽ നിന്നുള്ള ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർ പ്രദർശന മേളയിൽ പങ്കെടുക്കുന്നുണ്ട്.ആദിവാസികളുടെ തനത് ഉൽപ്പന്നങ്ങളും മരുന്നുകളുമാണ് ഈ മേളയിലെ പ്രധാന ആകർഷണം.

ഇന്ന് നടന്ന സെമിനാറിൻ്റെ വിഷയം “തദ്ദേശ അറിവുകളും ഭൗതിക സൂചിക സാധ്യതയും “.ഈ വിഷയത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരായ രഘു ,ബി .വേണുഗോപാൽ എന്നിവർ വിഷയം അവതരിപ്പിച്ചു.മന്ത്രി ഒ ആർ കേളു സംബന്ധിച്ചു.
നമ്മുടെ പാരമ്പര്യ അറിവുകൾ സാമ്പത്തിക ശക്തികളും ബുദ്ധിയുള്ളവരും തട്ടിയെടുത്ത് ആദിവാസി സമൂഹത്തെ ചൂഷണം ചെയ്യുകയാണെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.നമ്മുടെ തനത് ഉൽപ്പന്നമായ കണ്ണാടിപായ നമ്മുടെതാണ് .അത് തട്ടിയെടുക്കാതെ നോക്കണം.നമ്മുടെ പാരമ്പര്യ അറിവുകൾ നഷ്ടപ്പെട്ടു പോകുയാണ് .അവ തിരിച്ചു പിടിക്കണമെന്ന് മന്ത്രി വ്യക്തമാക്കി .

സെമിനാർ ഉദ്‌ഘാടനം ചെയ്‌തത് മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്കാണ്.നമ്മുടെ തനത് ഉൽപ്പന്നങ്ങളുടെ പേറ്റന്റ് ഇപ്പോൾ നമ്മുക്ക് കൈമോശം വന്നിരിരിക്കുകയാണ്.മഞ്ഞൾ ഉൾപ്പടെ .അത്തരം അവസ്ഥ കണ്ണാടിപായയ്ക്ക് ഉണ്ടാകരുതെന്ന് തോമസ് ഐസക് പറഞ്ഞു.

ഗദ്ദിക പ്രദർശനം ആസ്വദിക്കുവാൻ വൻ തിരക്കാണ് ദിവസങ്ങൾ കഴിയുമ്പോൾ ഉണ്ടാവുന്നത്.എറണാകുളം നഗരത്തിനു പുതിയ അനുഭവമാണ് ഈ പ്രദർശനം.ആദിവാസികളുടെ ഭവനങ്ങളുടെ വിവിധ രൂപങ്ങൾ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്.പടിപെര ,നങ്കമനെ ,നങ്ക പിരെ ,അത്തരം രൂപങ്ങൾ അവയിൽ ചിലതാണ്.രുചിയുള്ള ആദിവാസി സമൂഹത്തിന്റെ ഭക്ഷണം ഇവിടെ ലഭ്യമാണ്.
