പോലീസിനെ അക്രമിച്ചു രക്ഷപെട്ടുപോയ ഗഞ്ചാവു കേസ്സ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും പിടികൂടി .

പോലീസിനെ അക്രമിച്ചു രക്ഷപെട്ടുപോയ ഗഞ്ചാവു കേസ്സ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിൽ നിന്നും പിടികൂടി . 32 കാരനായ തൻവീർ ആലം ആണ് പ്രതി.വെസ്റ്റ്ബംഗാളിലെ ഉത്തർബിനാജ്പൂർ, ഹർഷപൂർ,രക്ഷൂര സഹാപൂർ, മുഹമ്മദ് ജാമിൽ അക്തറിന്റെ മകനാണ് ഇയാൾ .എറണാകുളം ടൗൺ നോർത്ത് പോലീസാണ് ബംഗാളിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയത്.

കഴിഞ്ഞ വർഷം സെപ്തംബർ മാസം രണ്ടര കിലോ ഗ്രാം ഗഞ്ചാവുമായി കാണപ്പെട്ട യുവാവിനെ കലൂർ ഭാഗത്തെ ലോഡ്ജിൽ നിന്നും പിടികൂടിയപ്പോൾ മയക്ക് മരുന്നു കേസ്സുകൾ പിടികൂടുന്നതിനായി ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള DANSAF ടീമിനെ അക്രമിച്ചു രക്ഷപെടുകയായിരുന്നു പ്രതി.

കഴിഞ്ഞ ഒരു വർഷത്തെ നിരീക്ഷണത്തിനു ശേഷം പ്രതിയെ എറണാകുളം നോർത്ത് പോലീസ് സംഘം ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും അതിസാഹസികമായി പിടികൂടി..

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റൻഡ് പോലീസ് കമ്മീഷണർ സിബി ടോംമിന്റെ മേൽ നോട്ടത്തിൽ എറണാകുളം നോർത്ത് പോലീസ് സബ് ഇൻസ്‌പെക്ടർ ബിജു, SCPO രാജ്മോൻ , CPO അജിലേഷ് , റിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് വെസ്റ്റ് ബംഗാളിലെത്തി ബംഗ്ലാദേശ് അതിര്ഴത്തിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചത്. മജിസ്ട്രേറ്റിനു മുന്പിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു