കേരളത്തിലെ അഞ്ച് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റേവ് സൊസൈറ്റികൾക്കെതിരെ ഇ ഡിയുടെ അനേഷണം

കേരളത്തിലെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റേവ് സൊസൈറ്റികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട് ഏജൻസിയുടെ അനേഷണം നടക്കുന്നു .അഞ്ച് കോപ്പറേറ്റിവ് സൊസൈറ്റികൾക്കാണ് ഇ ഡി നോട്ടീസ് അയച്ചത്

കോട്ടയം ,കോഴിക്കോട് ജില്ലകളിലെ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത് .വളരെ സുപ്രധാനമായ നീക്കത്തിലേക്കാണ് ഇ ഡി നീങ്ങുന്നത്.

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റേവ് സംവിധാനങ്ങൾ വഴി വലിയ തട്ടിപ്പുകൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന നിരവധി പരാതികൾ ഇ ടിക്ക് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി യുടെ അനേഷണം നടക്കുന്നത് .

കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ച് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത്.

പാറത്തിൽ ലാഞ്ചന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റേവ് ഹൌസിങ് സൊസൈറ്റി,വിന്നർ റോയൽ വർഷ ക്രെഡിറ്റ് ഹൌസിങ് സൊസൈറ്റി,ജീവൻ ജ്യോതി ക്രെഡിറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ,കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ,കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോർപ്പറേറ്റിവ് സൊസൈറ്റി തുടങ്ങിയ സൊസൈറ്റികൾക്കെതിരെയാണ് ഇഡി യുടെ അനേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്‌തുകൊണ്ട് വലിയ തോതിൽ ഈ സൊസൈറ്റികൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുയെന്നാണ് പ്രധാനമായും ഇ ഡി ക്കു ലഭിച്ചിരിക്കുന്ന പരാതികളിൽ പറയുന്നത്.

ഇത് നിയമങ്ങൾക്കും റിസർവ് ബാങ്ക് ചട്ടങ്ങൾക്കും വിരുദ്ധമാണ് .കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ കോർപ്പറേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് ഇത്തരം ക്രെഡിറ്റ് സൊസൈറ്റികൾ ഓരോ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് .

മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റികൾ നടത്തുന്നത് തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇ ഡി അനേഷണം ആരംഭിച്ചിരിക്കുന്നത്.ഇത്തരം സൊസൈ
റ്റികൾ നടത്തുന്ന തട്ടിപ്പിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് ഇ ഡി ക്ക് കിട്ടിയ പരാതികളിൽ നിന്നും വ്യക്തമാവുന്നത്.

കൂടുതൽ പലിശ വാഗ്‌ദാനം ചെയ്തുകൊണ്ടാണ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റികൾ തട്ടിപ്പ് നടത്തുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.സാധാരണ ബാങ്കുകൾ ആറു ശതമാനം പലിശ നിക്ഷേപങ്ങൾക്ക് വാഗ്‌ദാനം ചെയ്യുമ്പോൾ ഇത്തരം ക്രെഡിറ്റ് സൊസൈറ്റികൾ പതിനാറു ശതമാനത്തിനു മുകളിലാണ് പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുക.

.ലക്ഷക്കണക്കിന് മലയാളികൾ ഇത്തരം ക്രെഡിറ്റ് സൊസൈറ്റികളിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.ഇതൊക്കെ ചട്ട വിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് ഇ ഡി അടക്കം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം സൊസൈറ്റികൾ നടത്തിയിട്ടുള്ള പണമിടപാടുകളെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ കൈമാറണമെന്നാണ് സൊസൈറ്റികളോട് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ സൊസൈറ്റികളുടെ ഡയറക്ടർമാർ ആരൊക്കെയാണ് ,എങ്ങനെയാണ് നിക്ഷേപം സ്വീകരിക്കുന്നത്,എത്രത്തോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്,ഇവയുടെ ബാലൻസ് ഷീറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ എത്രയും വേഗം ഇ ഡി ക്ക് മുമ്പാകെ ഹാജരാക്കണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.ഇതാണ് അഞ്ച് സൊസൈറ്റികൾക്ക് നൽകിയിരിക്കുന്ന നോട്ടീസിൽവ്യക്തമാക്കിയിട്ടുള്ളത്.