കൊച്ചി നഗരത്തിൽ രാസലഹരി വേട്ട ;യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

കൊച്ചി നഗരത്തിൽ രാസലഹരി വേട്ട രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പോലിസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ നാലു പേരെ പിടികൂടി.

ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട് നടക്കുവാൻ സാധ്യതയുളളതിനാൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ ശക്തമായ പരിശോധനകളാണ് കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നത്.

അതിന്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ K A അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF എറണാകുളം വുഡ്ലാൻസ് ജംഗ്ഷന് സമീപമുള്ള ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിൽ 1) ഷാനവാസ് വി പി (28) Vellappulli, Palakkad, 2) സിന്ധു (28) Orchid Imternational, Safdar Hashmi Line, Shanmughapuram, Ernakulam, എന്നിവരെ 15.62 ഗ്രാം MDMAയുമായി പിടികൂടി.

 
കൊച്ചിസിറ്റി DANSAF തോപ്പുംപടി കരുവേലിപ്പടിക്ക് സമീപം നടത്തിയ  പരിശോധനയിൽ 14.52 ഗ്രാം MDMAയുമായി നസിഫ് പി എൻ(30)S/o Nazar, Pappangaparambil House, Chakkamadam, Mattanchery, മുസ്തഫ മുക്ബിൻ (28) S/o Sainudheen, Thundiparambil House, Kochangadi, Thoppumpady എന്നിവരെ പിടികൂടി.