ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു പണം തട്ടുന്ന പ്രതി പോലീസ് കസ്റ്റഡിയിൽ . മുഹമ്മദ് അജ്മൽ ഹുസ്സൈൻ(29 ) ആണ് പോലീസ് പിടിയിലായത്.ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ ദാറുൽ നജാത് വീട്ടിൽ അൻസാരിയുടെ മകനാണ് പ്രതി.
ഇയാളെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബിടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത് . പ്രതി നിരവധി പെൺകുട്ടികളെ ഇപ്രകാരം ചൂഷണം ചെയ്തതായാണ് ണ് അന്വേഷണത്തിൽ നിന്നും വ്യക്ത്തികമായിട്ടുള്ളത്.
ആലപ്പുഴ സ്വദേശിനിയായ പരാതിക്കാരിയെ Armed പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട് വിവാഹം കഴിക്കാൻ താല്പര്യം അറിയിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ കല്യാണ ആവശ്യത്തിനു വസ്ത്രങ്ങൾ വാങ്ങാൻ എന്ന വ്യാജേന എറണാകുളത്തേക്ക് വിളിച്ചുവരുത്തി റൂം എടുത്ത് പീഡിപ്പിക്കുകയായിരുന്നു .
രണ്ടുവർഷം മുമ്പ് ഐഎഎസ് ഓഫീസർ ആണെന്ന് പറഞ്ഞു മുളന്തുരുത്തി സ്വദേശിയായ പെൺകുട്ടിയെ വിവാഹം ആലോചിച്ച് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് 30 ലക്ഷം രൂപ വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങി . തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഹൈദരാബാദിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ ഇയാൾ വിവാഹിതനും രണ്ടു കുട്ടിയുടെ അച്ഛനുമാണ് .ഇയാളുടെ ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിലാണ്. ഒമ്പത് മാസമായി ബാംഗ്ലൂരും ഹൈദരാബാദുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയുടെ വീട്ടുകാരെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതി ആലപ്പുഴയിൽ നിന്ന് പിടിയിലായത്. പിടിയിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഇപ്പോൾ സൂഫി ലൈക് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മറ്റൊരു പെൺകുട്ടിയുമായി അടുത്ത ആഴ്ച വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും പോലീസിനു മനസിലായി
പുതിയ പെൺകുട്ടിയോട് ഐപിഎസ് ഓഫീസർ ആണെന്നാണ് പ്രതി പറഞ്ഞത് .പല കാർ ഷോറൂമുകളിലും വലിയ കാറുകൾ ഇയാൾ ബുക്ക് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ വിവിധ സേന വിഭാഗങ്ങളുടെ ഉന്നത പദവിയിലുള്ളവരുടെ യൂണിഫോം ധരിച്ചുള്ള വ്യാജ ഫോട്ടോകളും ഐഡന്റിറ്റി കാർഡും കണ്ടെത്തിയിട്ടുണ്ട് . അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് സി ചാക്കോ. ഇ എം ഷാജി, സലിം എ എസ് ഐ മനോജ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, ഉണ്ണികൃഷ്ണൻ പ്രശാന്ത് ബാബു,വിബിൻ,ജോബി, അജിലേഷ്, റിനു, രാജീവ്,അരുൺ (ചേർത്തല ps) എന്നിവരാണ് ഉണ്ടായിരുന്നത്.
