വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് മുണ്ടംവേലി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസ്സിലെ പ്രതിയെ വാഗമണ്ണിൽ നിന്നും പോലിസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി മുണ്ടംവേലി സ്വദേശിയിൽ നിന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്ത്, UK യിൽ ഡ്രൈവർ ജോലി വാഗ്ദാനം നല്കി ഏപ്രിൽ 30 മുതൽ പലതവണകളായി 52810 രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കി നല്കാതെ വാഗമണ്ണിലെ സഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്ന പുതുവൈപ്പ് കുരിശുപറമ്പില്ഴ ജോസഫിന്റെ മകണ് 31 കാരനായ ആന്റണി സിജിനെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വാഗമണ്ണിൽ നിന്നുംഫോർട്ട് കൊച്ചി പോലിസ് പിടികൂടിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത സമയം കൂടെ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ കൈവശത്തുനിന്നും വിദേശജോലിയും വിസയും വാഗ്‌ദാനം ചെയ്ത് പണവും സ്വർണ്ണവും തട്ടിയെടുത്തതായും സൂചനയുണ്ട്.
എന്നാൽ പരാതി നൽകുവാൻ അവർ തയ്യാറായിട്ടില്ല. സമാനരീതിയിൽ മുളവുകാട്, പള്ളുരുത്തി എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തയിതിനെപറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരോടൊപ്പമുള്ള ഫോട്ടോകളും സെൽഫികളും കാണിച്ചാണ് പ്രതി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പ്രതിയ്ക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐ പി എസ്സിന്റെ നിർദേശാനുസരണം മട്ടാഞ്ചേരി അസിസ്റ്റന്ഴറ് കമ്മീഷണർ ഉമേഷ് ഗോയൽ ഐ പി എസ്സി ന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി പോലീസ് ഇൻസ്പെക്ടർ എം എസ് ഫൈസൽ , എസ് ഐ നവീൻ എസ്സ്, എസ് സി പി ഒ മാരായ സൂരേഷ്, മഹേഷ്, ശ്രീജിത്ത് ടി പി, സി പി ഒ മാരായ രാജേഷ്, പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു .
